0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

നിന്ന് പോയാൽ ഞാൻ ഒറ്റപ്പെടും എന്ന കാര്യം എനിക്ക് ഉറപ്പായിരുന്നു .. കാരണം ഞാൻ ആ മനുഷ്യനെ എന്റെ സ്വന്തം ഏട്ടനെ പോലെ സ്നേഹിച്ചിരുന്നു.

"പോകാതിരുന്ന് കൂടെ ചേട്ടാ ..."

നിറ കണ്ണുകളോടെ ഞാൻ ചോദിച്ചു.

"പറ്റില്ലെടാ മോനേ .. എല്ലാവർക്കും അവരവരുടെ ഫ്യൂച്ചർ അല്ലേ വലുത്. ഫാമിലിയും എന്നോടൊപ്പം ബാംഗ്ലൂർക്ക് വരികയാണ് , ആതിരയ്ക്കും അവിടെ ഒരു ജോലി കണ്ടെത്താൻ വലിയ പ്രയാസം ഉണ്ടാവുകയില്ല "

ജിബീഷ് ചേട്ടൻ പറഞ്ഞത് സത്യമാണെന്ന് എനിക്ക് തോന്നി. എല്ലാവർക്കും അവരവരുടെ ഭാവി തന്നെയാണ് വലുത്. ചേട്ടൻ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടാണ് ഇനി അതിൽ നിന്ന് പിന്തിരിപ്പിക്കുവാൻ സാധിക്കുകയില്ല.

അങ്ങനെ ചേട്ടൻ ഇല്ലാതായ ഓഫീസ് എനിക്കൊരു ദുരന്ത മുഖം ആയി മാറി. ഒരു ചെറിയ അവസരം കിട്ടിയാൽ പോലും പാര പണിയുവാൻ കാത്തു നിൽക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഓരോ നിമിഷവും അവിടെ നിന്നും രക്ഷപ്പെടണമെന്ന് മാത്രമായിരുന്നു ചിന്ത. ഞാൻ സ്നേഹിക്കുന്നവരെ എല്ലാം എനിക്ക് നഷ്ട്ടം ആവുകയാണ്. അച്ഛൻ അമ്മ , ദേവിക , കൂട്ടുകാർ , ചേട്ടനും കുടുംബവും ഇപ്പോഴിതാ സ്വന്തം ചേട്ടന്റെ സ്ഥാനം നൽകി ഞാൻ സ്നേഹിച്ച ജിബീഷ് ചേട്ടനും അകന്നു പോയി.

ഒരു യാത്ര പോകുവാൻ മനസ്സ് ആഗ്രഹിക്കുന്നു , ജോലി സ്ഥിരം ആയതു കൊണ്ട് ഏതാനും ദിവസത്തെ അവധി എടുക്കുന്നതിന് കുഴപ്പമില്ല. ജിബീഷ് ചേട്ടന് പകരം എത്തിയ ടീം ലീഡർ ഒരു തരത്തിലും ഞാനുമായി ഒത്തു പോകുമെന്ന് തോന്നുന്നില്ല. ഒടുവിൽ പത്ത് ദിവസത്തെ അവധിക്ക് അപേക്ഷ നൽകി ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ അവിടേക്ക് തിരികെ എത്തുവാൻ

💬 Comments

View all comments