Chapter Title : നീലത്താമര [ഉർവശി മനോജ്]
സാധിക്കുമെന്ന് ഒരു വിശ്വാസവും മനസ്സിൽ ഉണ്ടായിരുന്നില്ല. മൊബൈലും ഓഫ് ചെയ്ത് രണ്ടു ദിവസം എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. ഒടുവിൽ മാലതി ആൻറിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വരവേറ്റത് മീനാക്ഷിയുടെ മുഖം ആണ്. അവൾക്കു മുഖം കൊടുക്കാതെ തല താഴ്ത്തി സ്റ്റെയർ കയറുന്നതിന്റെ ഇടയിൽ മീനാക്ഷി ചോദിച്ചു ,
"എവിടെയായിരുന്നു കഴിഞ്ഞ രണ്ടു ദിവസം ... ഓഫീസിൽ അന്വേഷിച്ചപ്പോൾ ലീവിൽ ആണെന്ന് അറിഞ്ഞു , മൊബൈൽ ആണെങ്കിൽ സ്വിച്ച് ഓഫ് ... ഞാൻ എന്തു മാത്രം വിഷമിച്ചു എന്നറിയാമോ ?"
"നീ എന്തിനാണ് എന്നെ ഓർത്ത് വിഷമിക്കുന്നത് .. നിങ്ങളുടെ വാർത്താ വായന കേൾക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരിൽ ഒരാൾ മാത്രമാണ് ഞാൻ .. ഞാൻ സ്നേഹിച്ചവർ എല്ലാം പല കാരണങ്ങളാൽ എന്നിൽ നിന്നും അകന്നു പോയിട്ടേ ഉള്ളൂ .. ഇനി ഞാൻ വന്നാൽ എന്ത് പോയാൽ എന്ത് .. എന്നെ കാത്തിരിക്കാൻ ആരുമില്ല "
എന്റെ ഉള്ളിൽ കിടന്നിരുന്ന മദ്യമായിരുന്നു മീനാക്ഷിയോട് സംസാരിച്ചത്. സ്റ്റെയർ കയറുന്നതിന് ഇടയിൽ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടയ്ക്കുന്ന മീനാക്ഷിയെ ആയിരുന്നു.
അടുത്ത ദിവസം ഉറക്കമുണർന്നത് മാലതി ആന്റിയെ കണ്ടു കൊണ്ടായിരുന്നു.
"നീ ഓഫീസിൽ നിന്നും ലീവ് എടുത്ത് എവിടെ ആയിരുന്നു കറക്കം ?"
അല്പം ദേഷ്യത്തോടെ തന്നെ ആയിരുന്നു ആന്റി ചോദിച്ചത്.
"ആരുമില്ല ആന്റി എനിക്ക് സ്നേഹിക്കുവാൻ .. സ്നേഹിച്ചവർ എല്ലാം എന്നെ തനിച്ചാക്കി പോവുകയാണ് .. ഇങ്ങനെ ജീവിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് "
"ഒരു പെണ്ണ് ഇന്നലെ നിന്നോട് സ്നേഹം കാണിച്ചപ്പോൾ നീ എന്താ തിരിച്ചു നൽകിയത്
💬 Comments
View all comments