0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

..."

ആന്റി എന്നോട് തിരികെ ചോദിച്ചു.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ മനസ്സിലേക്ക് പെട്ടെന്ന് ഓർത്തെടുത്തു, ഒരു പെണ്ണും എന്റെ അറിവിൽ എന്നോട് സ്നേഹം കാണിച്ചിട്ടില്ല.

"ആന്റി .. ഇത് എന്തൊക്കെയാണ് പറയുന്നത് .. ഏത് പെണ്ണാണ് എന്നോട് സ്നേഹം കാണിച്ചത് ?"

ബെഡ്ഡിൽ നിന്നും കണ്ണും തിരുമ്മി എഴുന്നേറ്റ് കൊണ്ട് ഞാൻ ചോദിച്ചു.

"വേറെ ആരും അല്ല നമ്മുടെ മീനാക്ഷി തന്നെ .. അതേടാ മോനെ കഴിഞ്ഞ ദിവസം അവൾ എന്നോട് പറഞ്ഞു ' അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് ' , നിന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് പ്രായക്കൂടുതൽ ഉണ്ടാകാം ഭർത്താവ് മരിച്ചു പോയവളും ഒരു കുട്ടിയുടെ അമ്മയും ആയിരിക്കാം പക്ഷേ ഒരു അമ്മയുടെ സ്വാർത്ഥതയോടെ ഞാൻ ചോദിക്കുകയാണ് നിനക്ക് എന്റെ മകളെ ഇഷ്ടമാണോ ?"

ഇത് പറഞ്ഞു നിർത്തിയപ്പോൾ ആന്റിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ഇതെന്താണ് സ്വപ്നമോ അതോ യാഥാർത്ഥ്യമോ ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു.

"ഒന്ന് അന്വേഷിച്ച് ഇറങ്ങിയാൽ ഒരു രണ്ടാം കെട്ട് കാരനെയോ സൗന്ദര്യം മാത്രം കണ്ടു കൊണ്ട് വരുന്നവനെയോ അവൾക്ക് കിട്ടിയേക്കാം .. പക്ഷേ അവൾ ആ മനസ്സ് നൽകിയിരിക്കുന്നത് നിനക്കാണ്. എനിക്ക് അറിയേണ്ടത് നിന്റെ മറുപടിയാണ് " ആന്റി പറഞ്ഞു.

"ആന്റി .. എനിക്ക് ...."

ഞാൻ പറഞ്ഞു തീരും മുൻപേ മാലതി ആന്റി വീണ്ടും പറഞ്ഞു ,

"എനിക്ക് നിന്നോട് ഒറ്റ കാര്യം മാത്രമേ പറയുവാനുള്ളൂ .. അന്ന് നമ്മൾ തമ്മിൽ നടന്നത് മറ്റാരും അറിയരുത് "

ഒരു മൂളൽ മാത്രം മറുപടിയായി ഞാൻ ആന്റിക്ക് നൽകി.

💬 Comments

View all comments