Chapter Title : നീലത്താമര [ഉർവശി മനോജ്]
താഴേക്ക് സ്റ്റെയർ ഇറങ്ങി പോകും മുന്നേ ഒന്ന് തിരികെ നോക്കി കൊണ്ട് ആന്റി എന്നോടായി പറഞ്ഞു ,
"അവള് വൈകുന്നേരം വരുമ്പോൾ നിനക്കും ഇഷ്ടമാണെന്ന് ഞാൻ അവളോട് പറയാൻ പോവുകയാണ് ..ബാക്കി എന്താണെന്ന് വച്ചാൽ നിങ്ങൾ തമ്മിൽ ആയിക്കോളു ".
ഒരു സ്വർഗ്ഗം കയ്യടക്കിയ സന്തോഷമായിരുന്നു എനിക്ക് , അല്ലെങ്കിലും എല്ലാം തകർന്നു പോകുന്നു എന്ന് തോന്നുന്ന സ്ഥലത്തു നിന്നും ഉയർത്തെഴുന്നേൽക്കാൻ ആണല്ലോ എന്റെ വിധി.
ടീവി ഓൺ ആക്കി ന്യൂസ് ചാനൽ വെച്ചപ്പോൾ വാർത്ത വായിക്കുന്നത് മീനാക്ഷി ആയിരുന്നു. ഇന്ന് അവൾക്ക് പതിവിലും അധികം സൗന്ദര്യം തോന്നുന്നു. ടിവി സ്ക്രീനിൽ അവളുടെ ചുണ്ടിനോട് ചേർത്ത് മുഖം വെച്ച് കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു ,
"നീ എന്‍റെയാണ് .. എന്റെ മാത്രമാണ് "!!
പെട്ടെന്ന് ഒരു പൊട്ടിച്ചിരി കേട്ടു തിരികെ നോക്കിയപ്പോൾ വാതിൽക്കൽ അജൂട്ടൻ.
"അമ്മുമ്മേ ... വൈശാഖ് ചേട്ടൻ അമ്മയ്ക്ക് ടിവിയിൽ കൂടി ഉമ്മ കൊടുക്കുന്നേ "
വിളിച്ച് കൂവി കൊണ്ട് അവൻ താഴേക്ക് ഓടി. ഞാൻ ശരിക്കും ഒന്ന് ചമ്മി. സ്ക്രീനിൽ അപ്പോഴും മീനാക്ഷി ഒന്നുമറിയാതെ വാർത്ത വായിക്കുക ആയിരുന്നു.
വൈകുന്നേരം മീനാക്ഷി ചാനലിൽ നിന്നും വരുന്നതു വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ എനിക്കില്ലായിരുന്നു. അവളുടെ ന്യൂസ് ടൈം കഴിയുന്ന സമയത്തിനായി ഞാൻ ചാനലിന് പുറത്ത് കാത്തു നിന്നു.
"എന്തെ .. ഇവിടെ നിൽക്കുന്നത് ?"
പുറത്തേക്ക് വന്നപ്പോൾ എന്നോടായി അവൾ ചോദിച്ചു.
"ഒന്നുമില്ല .. മാലതി ആന്റി എന്നോട് ഒരു കാര്യം പറഞ്ഞു അതിന്റെ മറുപടി നേരിട്ട് നൽകുവാൻ വന്നതാണ് "
💬 Comments
View all comments