0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

അത് പറഞ്ഞപ്പോൾ ആ മുഖത്ത് ആദ്യമായി നാണം തെളിയുന്നത് ഞാൻ കണ്ടു , ഇത്ര നാളും കാണാതിരുന്ന നുണക്കുഴികൾ ആ കവിളുകളിൽ വിരിഞ്ഞു.

പതിയെ ആ കൈകൾ ഞാൻ ചേർത്തു പിടിച്ചപ്പോൾ പേടിയോടെ ചുറ്റിലും നോക്കി കണ്ണ് തുറിച്ച് എന്നെ നോക്കിക്കൊണ്ട് മീനാക്ഷി പറഞ്ഞു ,

"നടു റോഡാണ് മാഷേ .. കൈ വിട് "

ആ കൈകൾ സ്വതന്ത്രമാക്കി ഞാൻ ചോദിച്ചു ,

"തന്നെക്കാൾ രണ്ടുമൂന്നു വയസ്സിന് ഇളയതായ എന്നോട് ഇഷ്ടം തോന്നുവാൻ എന്താണ് കാരണം ? "

"എനിക്കറിയില്ല എപ്പോഴൊക്കെയോ എനിക്ക് ഇഷ്ടമായിരുന്നു ഇയാളെ .. ഇടിയും മിന്നലും ഉള്ള രാത്രികളിൽ എന്റെ കുഞ്ഞിനെയും ചേർത്തു പിടിച്ചു കൊണ്ട് ഞാൻ കിടക്കുമ്പോൾ മുകളിൽ ഒരു ആൺ തുണ ഉണ്ടല്ലോ എന്നത് എനിക്ക് ആശ്വാസം ആയിരുന്നു .. ഓർമ്മ വെച്ച നാൾ മുതൽ പിഴച്ചു പെറ്റ ഒരു അമ്മയുടെ മകൾ എന്ന കണ്ണിലാണ് എന്നെ എല്ലാവരും കണ്ടത് .. വെറുപ്പായിരുന്നു ആൺ വർഗ്ഗത്തോട് .. ഒടുവിൽ ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിഞ്ഞു .. അജൂട്ടനെ എനിക്ക് തന്നിട്ട് അദ്ദേഹം പോയി .. ഒടുവിൽ വിനായകന്റെ മുന്നിൽ വീണു പോയെങ്കിലും എന്റെ കുഞ്ഞിനെ അയാളിൽ നിന്നും രക്ഷിക്കുവാൻ നിങ്ങള് കാണിച്ച ചങ്കൂറ്റം .. അത് മാത്രം പോരേ എന്നെപ്പോലെ ഒരു സ്ത്രീക്ക് തന്നെ ഇഷ്ടപ്പെടാൻ.. പിന്നെ രണ്ടു മൂന്നു വയസ്സിന് ഇളയതാണ് എന്ന കാര്യം .. അതിപ്പോ നമ്മുടെ സച്ചിനും അദ്ദേഹത്തിന്റെ ഭാര്യയെക്കാൾ ഇളയത് അല്ലേ "

എന്നോട് കൂടുതൽ കൂടുതൽ ചേർന്നു നിന്നു കൊണ്ടായിരുന്നു

💬 Comments

View all comments