0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

മീനാക്ഷി പറഞ്ഞത്.

"അതേ ... നടു റോഡ് ആണ് കേട്ടോ .. അൽപം അകന്നു നിന്നു സംസാരിച്ചോളൂ "

അല്പം മുൻപ് മീനാക്ഷി പറഞ്ഞ ഡയലോഗ് ഞാൻ തിരിച്ച് അടിച്ചപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

ചാലക്കമ്പോളത്തിന്റെ ജന നിബിഡ വഴിയിൽ കൂടി ആരാലും ശ്രദ്ധിക്കാതെ കൈകൾ കോർത്തു പിടിച്ച് പരസ്പരം വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് ഞങ്ങൾ നടന്നു. എല്ലാം ഞാൻ അവളോട് തുറന്നു പറഞ്ഞു .. ദേവികയെ സ്നേഹിച്ചതും അവളെ നഷ്ടമായതും വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയതും ഒടുവിൽ ഹോട്ടലിൽ സപ്ലയർ ആയി ജോലി ചെയ്തപ്പോൾ അന്നത്തെ രാത്രികളിൽ വാർത്തയും വായിച്ചു കൊണ്ട് മീനാക്ഷി എന്റെ മുന്നിലേക്ക് എത്തിയതും ചൂടു നിറഞ്ഞ അവിടുത്തെ ചെറിയ മുറിയുടെ തറയിൽ കിടന്നു കൊണ്ട് മീനാക്ഷിയെ സ്വപ്നം കണ്ടതും എല്ലാം എല്ലാം.

പറഞ്ഞു തീർന്നപ്പോൾ കോർത്തു പിടിച്ച കൈകൾ ഒന്നു കൂടി മുറുക്കി പിടിച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു ,

"എനിക്ക് തന്നോടുള്ള ഇഷ്ട്ടം ഇപ്പോൾ കൂടുകയാണ് ".

ചാനലിൽ നിന്നും വീട്ടിലേക്കുള്ള ദൂരം അത്രയും ഞങ്ങൾ എങ്ങനെ നടന്നു തീർത്തു എന്നത് എനിക്ക് അത്ഭുതമായിരുന്നു .. ഒടുവിൽ വീട്ടിലേക്ക് എത്തിയിട്ട്‌ മുകളിലേക്കുള്ള സ്റ്റെയർ കേറുന്നതിനു തൊട്ടു മുന്നേ അവളെ ഒന്ന് ചേർത്തു പിടിക്കണം എന്ന് മനസ്സിൽ ആഗ്രഹിച്ചു എങ്കിലും ഞാനത് നിയന്ത്രിച്ചു നിർത്തി.

ഒരു മധുര സ്വപ്നം കണ്ടു കൊണ്ടായിരുന്നു അന്ന് രാത്രി എന്റെ ഉറക്കം .. മീനാക്ഷിയും ഞാനും സിംഗപൂർ നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ കൈ കോർത്തു പിടിച്ച് ഡാൻസ്സും കളിച്ച് ഏതോ

💬 Comments

View all comments