0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

ആരാണെന്നോ എങ്ങനെയാണ് മരിച്ചതെന്നോ അറിയാത്ത ഒരുപാടു പേർ അവിടെ എരിഞ്ഞടങ്ങുന്നുണ്ട് .. അതിനെപ്പറ്റി ഒരു എക്സ്ക്ലൂസീവ് റിപ്പോർട്ട് തയ്യാറാക്കാൻ സാധിച്ചാൽ നമുക്ക് അത് ഒരു ക്രെഡിറ്റ് ആയിരിക്കും "

മീനാക്ഷി പറഞ്ഞു നിർത്തി.

"മീനാക്ഷി ... നീ അതിന് ഡെസ്കിൽ അല്ലേ , നിങ്ങളുടെ ആ പ്രദേശത്തെ റിപ്പോർട്ടർക്ക് വിവരം കൈമാറൂ .. എക്സ്ക്ലൂസീവ് ന്യൂസ് അയാൾ ചെയ്യട്ടെ " ഞാൻ പറഞ്ഞു.

"ഇത്രയ്ക്ക് ഹോട്ടായ ഒരു ന്യൂസ് ചെയ്യാൻ സാധിക്കുക എന്നത് ഏതൊരു ജേർണലിസ്റ്റിന്റെയും സ്വപ്നമാണ് .. എന്നെ മനസ്സിലാക്കിയ ഒരാൾ എന്ന നിലയിൽ ഈ ന്യൂസ് ചെയ്യാൻ എന്നെ അനുവദിക്കണം എന്നോടൊപ്പം നിൽക്കണം "

"മീനാക്ഷി .... ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ നമുക്ക് ഇപ്പോൾ തന്നെയുണ്ട് , വെറുതെ വയ്യാവേലി പിടിച്ച് തലയിൽ വയ്ക്കേണ്ട കാര്യമുണ്ടോ ?"

"വിശാഖ് .... എന്നോടൊപ്പം വരാൻ സാധിക്കുമെങ്കിൽ വരൂ .. അല്ലെങ്കിൽ എന്നെ പോകാൻ മാത്രം അനുവദിച്ചാൽ മതി ഞാൻ പൊയ്ക്കോട്ടെ ആ സ്ഥലത്തേക്ക് "

സ്വന്തം ഭർത്താവിനോട് അനുവാദം ചോദിക്കുന്ന ഭാര്യയെ പോലെ അവൾ എന്നോട് അപേക്ഷിച്ചു.

"പോകണം എന്നാണ് നിന്റെ ആഗ്രഹമെങ്കിൽ പോകാം .. പക്ഷേ അത് നീ ഒറ്റയ്ക്ക് ആയിരിക്കില്ല ഞാനും ഉണ്ടാകും നിന്റെ കൂടെ "

മീനാക്ഷിയോട് ഞാൻ അത് പറഞ്ഞപ്പോൾ നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുകളിൽ പ്രത്യാശയുടെ പൂത്തിരികൾ കത്തുന്നത് ഞാൻ കണ്ടു. അവളെ ഒന്ന് ചേർത്തു നിർത്താൻ ആ തുടുത്ത കവിളിൽ ഒരു ഉമ്മ നൽകാൻ മനസ്സ് ആഗ്രഹിച്ചു.

പെട്ടെന്ന് മീനാക്ഷി പറഞ്ഞു ,

"സമയം ഇപ്പോൾ രണ്ടു

💬 Comments

View all comments