0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

മണി കഴിഞ്ഞു വിശാഖ് കിടന്നോളൂ .. ഞാൻ നാളെ അതിരാവിലെ ചാനലിൽ പോയി ചീഫ് എഡിറ്ററിന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞ് ക്യാമറയും എടുത്തു കൊണ്ടു വരാം. നമുക്ക് ഇവിടെ നിന്നും ഒരു പത്തു മണിയാകുമ്പോൾ ഇറങ്ങിയെങ്കിലെ രാത്രിയിൽ അധികം ഇരുട്ടും മുൻപ് തുളുനാട്ടിൽ എത്തുകയുള്ളൂ "

"ഓകെ .. നമ്മൾ എങ്ങനെയാണ് പോകുന്നത് ചാനലിൽ നിന്നും കാർ ഉണ്ടാകുമോ ?" ഞാൻ ചോദിച്ചു

"ഹേയ് .. ചാനലിലെ കാറിൽ പോയാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും മാത്രമല്ല ചാനലിൽ ഉള്ള മറ്റ് ആൾക്കാരും കാര്യം അറിയുവാൻ വഴിയുണ്ട് . അതുകൊണ്ട് നമുക്ക് ബൈക്കിൽ പോകാം "

"ഏത് ബൈക്കിൽ .....?"

എന്ന് ഞാൻ ചോദിച്ചപ്പോഴേക്കും മീനാക്ഷി ഒരു താക്കോൽ എനിക്ക് നേരെ നീട്ടി. എന്നിട്ട് കാർ പോർച്ചിൽ ഒരു മൂലയ്ക്ക് ആയി വച്ചിരിക്കുന്ന ബൈക്കിലേക്ക്‌ അവൾ നോക്കി. ആ ബൈക്ക് അവളുടെ മരിച്ചു പോയ ഭർത്താവിന്റെത് ആയിരുന്നു. ഇനി ഒരിക്കലും ആ മനുഷ്യന്റെ ഓർമ്മ പോലും ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വരരുത് എന്ന് ആഗ്രഹിച്ചപ്പോൾ ബൈക്കിന്റെ രൂപത്തിൽ ആ ഓർമ്മകൾ വീണ്ടും എത്തി. ഈ തുളുനാട് യാത്ര കഴിഞ്ഞു വരുമ്പോഴേക്കും പലതിനും ഒരു മാറ്റം ആയിക്കോട്ടെ .. അപ്പോഴേക്കും എല്ലാ ഓർമ്മകളിൽ നിന്നും മുക്തയായി മീനാക്ഷി പൂർണമായും എനിക്ക് മാത്രം സ്വന്തമാകുമെന്ന് മനസ്സ് പറയുന്നു.

' ഗുഡ്നൈറ്റ് ' .... പറഞ്ഞ് മീനാക്ഷി പോയെങ്കിലും എനിക്ക് ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ നാളത്തെ യാത്രയായിരുന്നു.

കോട മഞ്ഞ് ഇറങ്ങുന്ന വഴിയിലൂടെ മേടമാസ രാത്രിയിൽ മീനാക്ഷിയേയും പിന്നിലിരുത്തി ഒരു യാത്ര ...

💬 Comments

View all comments