Chapter Title : നീലത്താമര [ഉർവശി മനോജ്]
ഒരു ആശ്വാസം ... കയറിയതിനേക്കാൾ വളരെ വേഗത്തിൽ ഞങ്ങൾ കാടിറങ്ങി , ബൈക്ക് വെച്ച സ്ഥലത്തേക്ക് തിരികെയെത്തും വരെ മീനാക്ഷി എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു .. പക്ഷേ പരസ്പരം ഒന്നും സംസാരിക്കുവാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ഞങ്ങൾ. ആരായിരിക്കും ഞങ്ങളുടെ മുൻപിൽ എരിഞ്ഞടങ്ങിയ ആ മധ്യവയസ്കൻ, അങ്ങനെ എത്രയെത്ര പേർ ആരോരുമറിയാതെ അവിടെ കത്തി ചാമ്പലായിട്ടുണ്ടാകും .. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിച്ചിരുന്നു ഒപ്പം നാളെ ലോകം ഞെട്ടാൻ പോകുന്ന ദൃശ്യങ്ങളാണ് കയ്യിലുള്ളത് എന്നോർത്ത് അഭിമാനവും. ഇരുട്ടത്ത് ബൈക്ക് വെച്ച സ്ഥലങ്ങളിലെല്ലാം ഇപ്പോൾ നന്നായി വെളിച്ചം വന്നിരിക്കുന്നു , സീറ്റിന്റെ മേൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികൾ തൂത്ത് കളഞ്ഞിട്ട് അവിടെ നിന്നും യാത്രയാകുമ്പോൾ ലക്ഷ്യം ഏതെങ്കിലും റിസോർട്ട് ആയിരുന്നു.
ഏകദേശം അരമണിക്കൂറോളം യാത്ര ചെയ്തിട്ട് ഒരു റിസോർട്ടിലേക്ക് ഞങ്ങളെത്തി ... തലേ രാത്രിയിലെ ഉറക്ക ക്ഷീണവും ഒരു പകലിന്റെ യാത്രാ ക്ഷീണവും ഞങളിൽ കണ്ടിട്ട് ആണെന്ന് തോന്നുന്നു സെറ്റ് സാരി ഉടുത്ത് മുല്ലപ്പൂവും ചൂടി നിന്ന റിസപ്ഷനിസ്റ്റ് ചോദിച്ചു ,
"ഹണിമൂൺ കോട്ടേജ് അല്ലേ സാർ വേണ്ടത് ...?"
ഞാനും മീനാക്ഷിയും ഒന്നു ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി, യാത്രാ ക്ഷീണം ഒന്നു മാറ്റണമെന്നും മനസ്സൊന്ന് തണുപ്പിക്കണം എന്നും മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ ഈ റിസപ്ഷനിസ്റ്റ് മനസ്സിലേക്ക് തീ കോരി ഇട്ടിരിക്കുകയാണ്.
"ആയിക്കോട്ടെ ഹണിമൂൺ കോട്ടേജിൽ ഏറ്റവും നല്ലത് തന്നെ എടുത്തോളൂ " ഞാൻ പറഞ്ഞു.
അത് പറഞ്ഞിട്ട് മീനാക്ഷിയുടെ മുഖത്തേക്ക് ഏറു കണ്ണിട്ടു നോക്കിയപ്പോൾ അവൾ എന്നെ നോക്കി അന്താളിച്ചു നിൽക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി പൊട്ടി.
പ്രൈവറ്റ് സ്വിമ്മിങ് പൂളും ക്യാമ്പ് ഫയർ സെറ്റപ്പും ഒക്കെയുള്ള മനോഹരമായ ഒരു ഹണിമൂൺ കോട്ടേജ് ... അതിന്റെ പടിപ്പുര വാതിൽ അടച്ചു കഴിഞ്ഞാൽ ഞങ്ങളുടെ അനുവാദമില്ലാതെ അകത്തേക്ക് ഒരു പൂച്ചക്കുഞ്ഞിന് പോലും കയറുവാൻ സാധിക്കില്ലായിരുന്നു.
"ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ മാഷേ ... നമുക്ക് തിരികെ ചാനലിൽ എത്തിയിട്ട് ഈ വിഷ്വൽസ് കൊടുക്കണ്ടേ ..."
വന്ന പാടെ ഷർട്ടും ഊരി കളഞ്ഞ് റോസാപ്പൂ ഇതളുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന
💬 Comments
View all comments