Chapter Title : നീലത്താമര [ഉർവശി മനോജ്]
ഹണിമൂൺ ബെഡിലേക്ക് കിടന്ന എന്നെ നോക്കി മീനാക്ഷി പറഞ്ഞു
"താൻ ഒന്ന് റസ്റ്റ് എടുക്കൂ ... ഇന്നലെ വലിച്ചു കേറ്റിയ ഡ്രസ്സ് അല്ലേ പോയി ഒന്ന് ഫ്രഷ് ആയി വരൂ ...നേരമൊന്നു ഇരുട്ടിയിട്ട് നമുക്ക് യാത്ര തുടങ്ങാം .. ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് 10 മണിക്കൂറിലധികം ഉണ്ടല്ലോ.. രാത്രി യാത്ര ആണ് നല്ലത് അതാകുമ്പോൾ ട്രാഫിക് എങ്കിലും കുറഞ്ഞു കിട്ടും " മീനാക്ഷിയോടായി ഞാൻ പറഞ്ഞു.
"അപ്പോൾ ഈ പകലു മുഴുവൻ നമ്മൾ രണ്ടു പേരും മാത്രം ആയിട്ട് ഇവിടെ കഴിയാനോ ...?" അവൾ ആശ്ചര്യത്തോടെ ചോദിച്ചു
"പിന്നെ ഹണിമൂൺ സ്യൂട്ടിൽ നമ്മൾ മാത്രമല്ലാതെ പുറത്തു നിന്നും ആളെ എടുക്കാൻ പറ്റില്ലല്ലോ "
അല്പം ദേഷ്യത്തോടെ തന്നെ ഞാൻ പറഞ്ഞു.
"ഹണിമൂൺ ഒക്കെ അമ്മ പറഞ്ഞ പോലെ എന്റെ കഴുത്തിലൊരു താലി കെട്ടിയിട്ട് മതി .. ഇപ്പൊൾ വേണ്ട "
ചെറിയൊരു നാണത്തോടെ ആയിരുന്നു അവൾ അത് പറഞ്ഞത്.
'എന്റെ കയ്യിലിരിപ്പ് നിന്റെ അമ്മയ്ക്ക് നല്ല അനുഭവം ഉണ്ടല്ലോ , അതുകൊണ്ടാകും മാലതി ആന്റി അങ്ങനെ പറഞ്ഞത് '
മീനാക്ഷിയുടെ സംസാരം കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു.
"ഞാൻ വേറെ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല .. ഇതു തന്നെ ഇട്ടാൽ പോരെ ...?"
ധരിച്ചിരുന്ന ജീൻസിലേക്കും ടീ ഷർട്ടിലേക്കും നോക്കിക്കൊണ്ട് മീനാക്ഷി ചോദിച്ചു.
"വേറെ ഒന്നും എടുത്തില്ലെങ്കിൽ പിന്നെ ഇതു തന്നെ ഇടുക അല്ലേ നിവൃത്തിയുള്ളൂ ... എന്താണ് നിന്റെ മുഖത്തൊരു വിഷമം .. വിചാരിച്ചതിനെക്കാൾ ഭംഗിയായി വിഷ്വൽസ് എല്ലാം നമുക്ക് കവർ ചെയ്യാൻ കഴിഞ്ഞല്ലോ , ഇനി എന്തിനാണ് വിഷമിക്കുന്നത് ?"
"അമ്മയെ വിളിച്ചിട്ട് എടുക്കുന്നില്ല .. ഇന്നല്ലെ കേസിന്റെ വിധി ... ചിലപ്പോൾ കോടതിയിൽ ആയിരിക്കും. അജൂട്ടനെ കണ്ടിട്ട് രണ്ടു ദിവസം ആകുന്നു ... എന്നെ കാണാതെ അവൻ വിഷമിക്കല്ലേ "
"പിന്നെ .... മുല കുടിക്കുന്ന തീരെ ചെറിയ കുഞ്ഞ് ഒന്നും അല്ലല്ലോ അമ്മയെ കാണാതെ വിഷമിക്കാൻ "
സ്വന്തം മകൻ ആണെങ്കിൽ പോലും എന്നെക്കാൾ അധികം മീനാക്ഷി അവനെ സ്നേഹിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ അല്പം
💬 Comments
View all comments