0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 431
ഇല്ല  ടീം bയിൽ  പോയിരിക്കുന്നു എന്ന  ഒരു വളണ്ടിയർ പറഞ്ഞത് " " അപ്പോൾ  അവിടെ  ആയിരിക്കും  പരീക്ഷണങ്ങൾ...... അപ്പോൾ  ഇവിടെ  വേറെ  എന്തെങ്കിലും പ്രൊഡക്ഷൻ  ആയിരിക്കും  നടക്കുന്നത്" ഞാനും  അവളും  നമ്മുടെ  ഗ്ലാസ് പോലുള്ള ചുവരിൽ കൂടെ സേഫ്ഹൗസ് നോക്കി  നിന്നു. ഭൂം അന്ന് രാത്രി  ഉറക്കത്തിൽ നിന്നു എഴുന്നേറ്റത് വലിയ  ഒരു ശബ്ദം കേട്ടിട്ട് ആണ്.  ഞാൻ  നോക്കുമ്പോൾ  സേഫ്ഹൗസിന്റെ  റൂഫ്  ഭാഗികം ആയി  തകർന്നിരിക്കുന്നു അതിനുള്ളിൽ  നിന്നും  ശക്തമായി  പുക പുറത്തേക്ക്  വരുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന്  സ്യൂട്ട്  എടുത്ത് അണിഞ്ഞു. സ്റ്റെല്ലയും  എഴുന്നേറ്റിരുന്നു അവളും  സ്യൂട്ട്  എടുത്ത്  അണിയാൻ  തുടങ്ങി " വേണ്ട  താൻ  ഇവിടെ  ഇരിക്ക്  ഞാൻ  എന്താ  എന്ന്  നോക്കിയിട്ട് വരാം " എന്ന് പറഞ്ഞു  അവളെ  തടഞ്ഞു കൊണ്ട്  പുറത്തേക് ഇറങ്ങി. ഞാൻ  വളരെ വേഗം  നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ  സ്റ്റെല്ലയും എന്റെ  പുറകെ  ഉണ്ട്. ഞാൻ  തിരികെ  പോകാൻ  പറഞ്ഞിട്ട്  അവൾ കേട്ടില്ല.
ഞാൻ  സേഫ്ഹൗസ്ന്റെ  വാതിൽ തുറക്കാൻ നോക്കിയിട്ട്  നടന്നില്ല  അത് ജാം  ആയിരുന്നു . ഞാൻ  ചവിട്ടിയും  ഷോൾഡർ കൊണ്ട് ഇടിച്ചും ഒക്കെ  നോക്കി. അപ്പോൾ  സ്റ്റെല്ല  എന്നെ  പിടിച്ചുമാറ്റി അവൾ  ഡോറിൽ ഒന്നു കൈവെച്ചു  എന്നിട്ട്  ഡോറിനോട് ചേർന്നുള്ള  ചുവരിൽ രണ്ട് പ്രാവിശ്യം  ശക്തമായി  ഇടിച്ചു. അപ്പോൾ ഡോർ തുറന്നു  വന്നു  അവൾ  പെട്ടെന്ന്  അകത്തേക്ക്  കയറി. പുറകെ  കയറിയ  ഞാൻ  കണ്ടത് അവിടെ  അവിടെ  മരിച്ചു വീണു കിടക്കുന്ന  വളണ്ടിയർസിനെ  ആണ്. പുതിയ  ടെന്റുകളിൽ ഒന്നു  പൂർണം ആയി  കത്തി നശിച്ചു.

💬 Comments

View all comments