Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]
മറ്റേതിന് അകത്തു നിന്നു ആളുകളുടെ നിലവിളികേൾക്കുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് അതിനടുത്തേക്ക് ഓടി സ്റ്റെല്ല എന്നെ തടഞ്ഞുനിർത്തി
" നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല "
അപ്പോൾ കത്തികൊണ്ട് നിന്ന ടെന്റിൽ നിന്നും ഒരാൾ ഓടി വന്നു. അയാൾ നമ്മുടെ അടുത്ത് എത്തും മുൻപേ അയാൾ താഴെ വീണു ചോര തുപ്പാൻ തുടങ്ങി. സ്റ്റെല്ല എന്നെ പുറകോട്ടു വലിച്ചു .
"നീ ചെന്ന് ലീഡർന്റെ ടെന്റിൽ ആരെങ്കിലും ഉണ്ടോ എന്നു നോക്ക്....... ഞാൻ മറ്റ് ടെന്റുകളിൽ നോക്കാം "
സ്റ്റെല്ല അതും പറഞ്ഞു ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ കിടന്നിരുന്ന ടെന്റിലേക്ക് ഓടി.
ഞാൻ നേതാവിന്റെ ടെന്റിൽ ചെല്ലുമ്പോൾ അവിടെ നേതാവ് തറയിൽ കിടക്കുക ആണ്. ഞാൻ അദ്ദേഹത്തെ കുലിക്കി വിളിച്ചു . അയാൾ കണ്ണ് തുറന്നു കൊണ്ട് പറഞ്ഞു
" എന്റെ സ്യൂട്ട് "
അദ്ദേഹം വിരൽ ചൂണ്ടിയ ഭാഗത്തു കിടന്നിരുന്ന സ്യൂട്ട് എടുത്ത് കൊണ്ട് ഞാൻ ചോദിച്ചു.
" ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ "
അദ്ദേഹം അകത്തേക്ക് കൈചുണ്ടി. ഞാൻ അവിടേക്ക് ചെന്നു
" അവർക്ക് സ്യൂട്ട് എടുത്ത് കൊടുക്ക് "
പുറകിൽ നിന്നു നേതാവ് വിളിച്ചു പറഞ്ഞു. ഞാൻ അവിടെ ഒരു ഷെൽഫിൽ കണ്ട സ്യൂട്ടുകൾ എല്ലാം കയ്യിൽ എടുത്തു. ആ മുറിക്ക് ഉള്ളിൽ കയറിയപ്പോൾ ഷുമിയും മറ്റേ മുന്ന് സ്ത്രീകളും അവിടെ പേടിച്ചു ഒരു മുലയിൽ ഇരിപ്പുണ്ട്. ഞാൻ അവർക്ക് സ്യൂട്ട് കൊടുത്ത് അവരെയും കൊണ്ട് പുറത്തേക്ക് കടന്നു. പുറത്ത് ചെല്ലുമ്പോൾ സ്റ്റെല്ലയും നേതാവും എന്തോ സംസാരിച്ചു നിൽപ്പുണ്ട്. ഞാൻ അവരുടെ അടുത്തേക്ക്
💬 Comments
View all comments