Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]
പ്രതേക ലൈറ്റ് തോട്ടത്തിൽ അടിപ്പിക്കുമായിരുന്നു. ഞാൻ അത് ഓൺ ആക്കി പച്ചക്കറി തോട്ടത്തിൽ ഇറങ്ങി. അവിടെ ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചു നിന്നു. എനിക്ക് എന്തോ അവളുടെ മുഖത്തുനോക്കി വേറെയൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആണ് വിളിച്ചത് എന്ന് പറയാൻ തോന്നിയില്ല
"മനു"
സ്റ്റെല്ല എന്നെ വിളിച്ചത് കെട്ട് ഞാൻ തിരിഞ്ഞു നോക്കി.
" ഇന്ന് സേഫ്ഹൗസിൽ പോയി വന്നതിനു ശേഷം മൂഡ് ഓഫ് ആണല്ലോ എന്ത് പറ്റി...... നേരത്തെ പറഞ്ഞത് കള്ളം ആണെന്ന് മനസിലായി...... ഒന്നും ഇല്ലെങ്കിലും ഞാൻ ഒരു പട്ടാളകരി അല്ലായിരുന്നോ..... സത്യം പറ എന്തിനാ വിളിപ്പിച്ചത് "
അവൾ എന്റെ കണ്ണിൽ തന്നെ നോക്കി വല്ലാത്തൊരു മുഖഭാവത്തോടുകൂടി അത് ചോദിച്ചപ്പോൾ എനിക്ക് വേറെ ഒന്നും പറയാൻ തോന്നിയില്ല.
" വീണ്ടും എന്നെ പരീക്ഷണത്തിന് ആവിശ്യം ഉണ്ട് എന്ന് പറയാൻ വിളിച്ചതാ "
" അതിന് മൂഡ് ഓഫ് ആകേണ്ട കാര്യം ഇല്ലല്ലോ "
" അല്ല....... ഫേസ് ടു ഫേസ് സെക്സിൽ ഏർപ്പെടാൻ "
" അതിന് സന്തോഷിക്കുകയല്ലേ വേണ്ടത്.......... നേരിട്ട് കാണാതെ നീ ചെയ്തത് ഒക്കെ ഞാൻ അല്ലെ അനുഭവിച്ചത്........... എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു........... ആരായിരുന്നു ആള് "
" ഇല്ല ഒന്നും നടന്നില്ല ഞാൻ ഇങ്ങ് പൊന്നു........ നേതാവ് നാളെ തന്നെ ചെല്ലണം എന്ന് പറഞ്ഞിട്ട് ഉണ്ട് "
"ഇപ്പോൾ എന്താ പ്രശ്നം"
" i love you "
" എന്താ "
" അല്ല എനിക്ക് അങ്ങനെ തോന്നുന്നു........... എനിക്ക് ആദ്യം കണ്ടപ്പോൾ മുതലേ ഒരിഷ്ടം ഉണ്ടായിരുന്നു.......
💬 Comments
View all comments