0%

Chapter Title : നെക്സ്റ്റ് ജനറേഷൻ [Danmee]

Author : danmee Read All Parts 421
അന്ന്  അങ്ങനെ  സംഭവിച്ചതിനു ഞാൻ  മാപ്പ് പറഞ്ഞത് അല്ലെ " " മാപ്പ്  പറഞ്ഞാൽ തീരുന്ന ഒന്നല്ലല്ലോ അത്‌ " ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല.  എന്റെ കയ്യിൽ ഇരുന്ന ലൈറ്റ് ഓഫ്‌ ചെയ്ത് അത്‌ വെക്കുന്ന സ്ഥാലത് കൊണ്ട് വെച്ചു. അവളോ ഞാനോ അന്ന് ഒന്നും സംസാരിച്ചില്ല. പിറ്റേന്ന്  രാവിലെ  അവൾക്ക് ആഹാരവും ഗുളികയും എടുത്തു വെച്ചിട്ട് നേതാവ് പറഞ്ഞത് അനുസരിച്ചു സേഫ്ഹൗസിലേക് പോയി. അവിടെ  ചെല്ലുമ്പോൾ നേതാവിന്റെ ടെന്റിനു മുന്നിൽ രണ്ട് വളണ്ടിയർമാർ നിന്നത് അല്ലാതെ മറ്റാരെയും ഞാൻ അവിടെ കണ്ടില്ല. പുതിയ ടെന്റിൽ നിന്നും ശബ്ദങ്ങൾ കേൾകുന്നുണ്ടായിരുന്നു.  എന്നെ  കണ്ടപ്പോൾ തന്നെ  നേതാവിന്റെ ടെന്റിനു മുന്നിൽ ഉണ്ടായിരുന്ന വളണ്ടിയർ മാരിൽ ഒരാൾ വന്നു എന്നെ  വേറെ ഒരു ടെന്റിനു ഉള്ളിലേക്ക് കൊണ്ടുപോയി. അയാൾ എനിക്ക് കുടിക്കാൻ ഉള്ള മരുന്ന് എടുത്തുതന്നു. ഞാൻ മരുന്ന് കുടിച്ചിട്ട് കട്ടിലിൽ കിടക്കുമ്പോൾ അയാൾ ഇൻജെക്ഷൻ എടുക്കാൻ തയ്യാർ ആവുകയായിരുന്നു ഞാൻ  അയാളോട് ചോദിച്ചു " ഇത് മൂന്നാം തവണ ആണ് ഈ ഇഞ്ചക്ഷൻ എടുക്കുന്നത് അതും നടുവിൽ വല്ല  സൈഡ് എഫക്ട് ഉം  ഉണ്ടാകുമോ " " അറിയില്ല ............  ഇത് വരെ അങ്ങനെ ഒന്നും റിപ്പോര്ട്ട് ചെയ്യ പെട്ടിട്ടില്ല " അയാൾ അതും പറഞ്ഞു എന്റെ നടുവിൽ സിറിഞ്ചു കുത്തി. എന്നിട്ട് പറഞ്ഞു " കുറച്ചു നേരം  റസ്റ്റ്‌ എടുത്തിട്ട്  ആ റൂമിൽ പൊക്കൊളു " അയാൾ ഞാൻ കിടക്കുന്നതിനു എതിരെക്ക്  വിരൽ ചുണ്ടി പറഞ്ഞു. ഞാൻ കുറച്ചുനേരം അവിടെ കിടന്നു.  എന്നിട്ട് പയ്യെ 

💬 Comments

View all comments