Chapter Title : നേർച്ചക്കോഴി 2 [Danmee]
ചെയ്യണം എന്ന് അറിയില്ലായിരുന്നു......... പെട്ടന്ന് ടീച്ചർ പിടിച്ചു നിർത്തി അങ്ങനെ ഒക്കെ ചോദിച്ചപ്പോൾ "
ഞാൻ: എങ്ങനെ ഒക്കെ ചോദിച്ചപ്പോൾ
അഞ്ജന: ടീച്ചർ വിചാരിച്ചത് നമ്മൾ അവിടെ കെട്ടിപിടിച്ചു നിൽക്കുക ആയിരുന്നു എന്ന. ഞാൻ അത് നിഷേധിക്കാൻ നോക്കി. അവർ അത് കണ്ണുകൊണ്ട് കണ്ടത് ആണ് നീ കള്ളം ഒന്നും പറയണ്ട എന്നെക്കെ പറഞ്ഞു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു.
ഞാൻ : അതിനു ഞാൻ നിന്നെ കയറി പിടിച്ചു എന്ന് പറയണം ആയിരുന്നോ
അഞ്ജന: ഞാൻ ആ പടിക്കെട്ടിൽ നടന്നത് അവരോട് പറഞ്ഞു . അവർ എന്തോ അതും വിശ്വസിച്ചില്ല. പെട്ടെന്ന് രാജി ടീച്ചർ നിന്നെ അവൻ കേറി പിടിച്ചത് ആണോ എന്ന് ചോദിച്ചു... എനിക്ക് അപ്പൊ എന്ത് പറയണം എന്ന് അറിയാതെ ഞാൻ കുറച്ചുനേരം മിണ്ടാതെ ഇരുന്നു. അത് വരെ എന്നോട് കടുപ്പത്തിൽ സംസാരിച്ച ടീച്ചർ പെട്ടെന്ന് എന്നോട് സോഫ്റ്റ് ആയി പെരുമാറാൻ തുടങ്ങിയപ്പോൾ . അതെ എന്ന് പറയാനാ അപ്പോൾ തോന്നിയത്........ പക്ഷെ അത് എന്റെയും നിന്റെയും ലൈഫിനെ ബാധിക്കും എന്ന് അപ്പോൾ എനിക്ക് അറിയില്ലാരുന്നു
ഞാൻ: അപ്പോൾ കോളേജിൽ എന്റെ സസ്‌പെൻഷൻ നടക്കുന്ന സമയത്ത് എൻകോയറിയിൽ തിരുത്തി പറയാതിരുന്നത് എന്താ
അഞ്ജന: ആ ദിവസങ്ങളിൽ എനിക് ടീച്ചേർസ് ഒക്കെ നല്ല കെയർ തന്നിരുന്നു പിന്നെ കുട്ടികളുടെ ഇടയിലും കോൺഫെർട് ആയി തോന്നി അത് ഞാൻ എൻജോയ് ചെയ്തിരുന്നു. ഞാൻ കള്ളം ആണ് പറഞ്ഞത് എന്ന് പറഞ്ഞു നശിപ്പിക്കാൻ അപ്പൊ എനിക്ക് തോന്നിയില്ല....... പക്ഷെ അത് ഒന്നും അധിക കാലം നീണ്ടുനിന്നില്ല.......
💬 Comments
View all comments