Chapter Title : നേർച്ചക്കോഴി 2 [Danmee]
ഇല്ലെങ്കിൽ നിന്നെ ഈ സമൂഹം വെറുതെ വീടില്ല
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റിയാസും ഷാഹിനയും ആ
പെൺകുട്ടിയും കൂടി ഞങ്ങളുടെ അടുത്ത് വന്നു
റിയാസ് : ഡാ കഴിഞ്ഞു പോകാം....... ആഹാ നിങ്ങൾ എല്ലാം സംസാരിച്ചു തീർത്തോ........ ഞാൻ ചോദിക്കാൻ വിട്ടുപോയി അഞ്ജന എന്താ ഇവിടെ
അഞ്ജന : ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ മൂന്നാം നിലയിൽ ആണ്
ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു പരസ്പരം ഫോൺ നമ്പർ കൈമാറി.
കാറിൽ കയറുമ്പോൾ ആ പെൺകുട്ടി വീട്ടിൽ പ്രശ്നം ആകും കൈക്ക് എന്ത് പറ്റി എന്ന് പറയും എന്നക്കെ പറഞ്ഞു കരയുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ അഞ്ജന പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അവളോട് ഉള്ള എന്റെ ദേഷ്യം മാറി കുറ്റബോധത്തിൽ എത്തിയിരുന്നു. വണ്ടി ഓടിക്കുമ്പോളും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു. റിയാസ് കോളേജിലെക് വണ്ടിവിടാൻ പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നു ഉണർന്നത്
" അതെന്തിനാ ഇപ്പോൾ കോളേജിൽ പോകുന്നത്... നമ്മുക്ക് ഇവരെ അവരുടെ വീടിനു അടുത്ത് ഇറക്കിയാൽ പോരേ"
" നീ എന്താ ഈ പറയുന്നത് ഇവൾ കോളേജ് ബസ്സിൽ ആണ് വരുന്നത്...........അതിൽ തന്നെ വീട്ടിൽ ചെന്നില്ലെങ്കിൽ സംശയം വരും എന്ന പറയുന്നത് "
"അതിനു ഷാഹിനടെ വീട് കോളേജിന് അടുത്ത് അല്ലെ അവളെ നമ്മൾ അല്ലെ ഇന്ന് വഴിയിൽ നിന്നു വണ്ടിയിൽ കേറ്റിയത് "
" ഡാ ഞാൻ അഞ്‌ജലിയുടെ കാര്യം ആണ് പറഞ്ഞത് "
"ഏത് അഞ്‌ജലി "
" ഡാ നിനക്ക് ഇവളെ
💬 Comments
View all comments