Chapter Title : നേർച്ചക്കോഴി 2 [Danmee]
അറിയില്ലേ... നമ്മുടെ കോളേജിൽ തന്നെ ഫസ്റ്റ് ഇയർന് പിഠിക്കുവാ "
അത് എനിക്ക് പുതിയ അറിവ് ആയിരുന്നു. ഞാൻ സംഭവം ത്തിന് ശേഷം പെൺകുട്ടികളെ അതികം അങ്ങനെ ശ്രെദ്ധിക്കാറില്ലായിരുന്നു. പ്രേതെകിച്ചു പഴയ കാര്യങ്ങൾ കോളേജിൽ അറിഞ്ഞതിനു ശേഷം..... പക്ഷെ ഞാൻ ഇവളെ കോളേജിൽ വെച്ചു കണ്ടുകാണണം അതാ പെട്ടെന്ന് എവിടെയോ കണ്ടത് പോലെ തോന്നിയത്.
" അപ്പൊ ആ പയ്യാനോ "
"അവൻ സെക്കൻഡ് ഇയർ bba ആണെന്ന് തോന്നുന്നു "
" എന്തായാലും അവൻ അത്രക്ക് നല്ലവൻ ഒന്നും അല്ല. ഒരുത്തിയെ വിളിച്ചോണ്ട് വന്നിട്ട് ഒരു പ്രശ്നം ഉണ്ടയപ്പോൾ ഇട്ടിട്ട് പോയവനാ "
അഞ്‌ജലി: അങ്ങനെ അല്ല ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കൊണ്ട് ആയിരിക്കും പിണങ്ങി പോയത്
ഞാൻ: എന്തായാലും ഉത്തരവാദിതം ഇല്ലാത്തവൻ ആണെന്ന് തെളിഞ്ഞില്ലേ
നമ്മൾ അടുത്ത് കണ്ട ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചിട്ട് അവരെ കോളേജിൽ കൊണ്ടാക്കി. എനിക്ക് കോളേജിൽ കേറാൻ തോന്നിയില്ല റിയാസും കേറുന്നില്ല എന്ന് പറഞ്ഞു. ഞാനും അവനും കാർ എടുത്ത സ്ഥാലത്ത് കൊണ്ട്
കൊടുത്ത് ബൈക്ക് എടുത്ത് വീട്ടിലേക് പോയി. വീട്ടിൽ നേരത്തെ എത്തിയത് കൊണ്ട് . അമ്മക്ക് ഞാൻ കോളേജിൽ കേറിയിട്ടില്ല എന്ന് മനസിലായി. എനിക്ക് പെട്ടെന്ന് കോളേജ് നേരത്തെ വിട്ടു എന്നൊന്നും പറയാൻ തോന്നിയില്ല. അമ്മ അത് അച്ഛനോട് പറഞ്ഞു കാണണം രാത്രി വിളിച്ചപ്പോൾ അച്ഛന്റെ വകഉപദേശക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോൾ അച്ഛൻ വഴക്ക് പറയാറില്ല. ഉപദേശം ആണ് ലൈൻ.
അഞ്ജനയോട് സംസാരിച്ചത് കൊണ്ടും ഷാഹിനക്ക് എന്നോട് ഉള്ള കരുതൽ മനസിലാക്കിയത് കൊണ്ടും
💬 Comments
View all comments