Chapter Title : നേർച്ചക്കോഴി 2 [Danmee]
പോയി. അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും മറ്റും പറയുന്നുണ്ടായിരുന്നു. അവൻ അതൊന്നും കേൾക്കാതെ വണ്ടി എടുത്ത് നല്ല സ്‌പീഡിൽ തന്നെ അവിടെ നിന്നു പോയി.
"കൊള്ളാം പെണ്ണെ ഒരു പ്രശ്നം വരുമ്പോൾ വഴിയിൽ ഇട്ടിട്ടു പോണവനെ തന്നെ തേടി പിടിച്ചു പ്രേമിക്കണം കേട്ടോ "
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുക മാത്രം ചെയ്തു. ഷാഹിനയുടെ നിർബന്ധം മൂലം ഞങ്ങൾക്ക് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു. ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു. പഴയ കാര്യങ്ങൾ പെട്ടെന്ന് ഓർമ വന്നത്കൊണ്ടും ആ പയ്യൻ എന്നെ അടിച്ചിട്ട് തിരിച്ചു അടിക്കാൻ കഴിയാത്തതും ആയിരുന്നു എന്റെ മനസ് നിറയെ. അത് എന്റെ ഡ്രൈവിങ്ങിൽ കാണാൻ ഉണ്ടായിരുന്നു.
" ഡാ ഇവിടെ ഇപ്പോൾ എമർജൻസി സിറ്റുവേഷൻ ഒന്നും ഇല്ല ഒന്നു പതുക്കെ പോ "
ഫ്രണ്ട്സീറ്റിൽ ഇരുന്നു കൊണ്ട് റിയാസ് പറയുക ആണ്. ആ പെണ്ണും ഷാഹിനയും പുറകിൽ ആണ് കയറിയത്. കുത്തനെ ഉള്ള ഇറക്കവും കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം പോകാൻ പറ്റുന്ന റോഡും ആയത് കൊണ്ട് ആണ് റിയാസ് അങ്ങനെ പറയാൻ കാരണം. അല്ലെങ്കിൽ തന്നെ അവനു ആണോ സ്പീഡ് പേടി. ആദ്യം കണ്ട ഹോസ്പിറ്റലിൽ തന്നെ ഞാൻ വണ്ടി കേറ്റി. റിയാസും ഷാഹിനയും അവളെയും കൊണ്ട് ഹോസ്പിറ്റലിൽ കയറി ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞു റിയാസ് എന്നെ കൈകാണിച്ചു വിളിച്ചു. ഞാൻ അങ്ങോട്ട് ചെന്നു
" ഡാ പൈസ വല്ലതും ഉണ്ടോ. എന്റെ കയ്യിലുള്ളത് എടുത്താൽ ശെരി ആവില്ല. റെന്റ്
💬 Comments
View all comments