Chapter Title : നേർച്ചക്കോഴി 2 [Danmee]
ആ മുഖത്തു നോക്കി
അഞ്ജന!!!!!!!
ഞാൻ കഴിഞ്ഞ നാലു വർഷം ആയി അനുഭവിക്കുന്നതിനു എല്ലാം തുടക്കം കുറിച്ചവൾ. കുറച്ച് മുൻപ് എന്നെ തല്ലിയവനോട് ഉള്ള ദേഷ്യവും പഴയ കാര്യങ്ങളും എല്ലാം കൂടെ എനിക്ക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല . ഞാൻ അവളുടെ കഴുത്തിനു പിടിച്ചു ഭിത്തിയോട് ചേർത്തു. എന്റെ കണ്ണുകളിൽ അവളോട് ഉള്ള ദേഷ്യം ആയിരുന്നു. ഹോസ്പിറ്റലിൽ ഉള്ളവരും സെക്യൂരിറ്റിയും ഒക്കെ എന്നെ പിടിച്ചു മാറ്റാൻ ശ്രെമിക്കുണ്ടായിരുന്നു. ഞാൻ അവളുടെ മുഖത്തു നോക്കി പല്ലുകടിച്ചു പിടിച്ചു മറ്റേ കൈ കൊണ്ട് എന്നെ തടയാൻ വന്നവരെ ഒക്കെ തള്ളി മാറ്റുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിലെ ബഹളം കെട്ട് റിയാസ് ഓടിവന്നു. അവൻ ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് എന്നെ വന്നു പിടിച്ചു. അവൻ എന്റെ ചേർത്തുപിടിച്ചു കൊണ്ട് പുറകോട്ടു മാറി. ഒരു സ്ത്രീ എന്നെ തല്ലുന്നുണ്ടായിരുന്നു. റിയാസ് എന്നെ അവിടെനിന്നു ഹോസ്പിറ്റലിന് പുറത്തേക്ക് കൊണ്ട് വന്നു.
"നിനക്ക് എന്ത് മൈരേ സമനില തെറ്റിയ...... ഒന്നിന് പുറകെ ഒരേ പ്രേശ്നത്തിൽ ചെന്നു ചാടാൻ....... നീ വണ്ടിയിൽ ഇരിക്ക് ഞാൻ അകത്തോട്ട് ചെല്ലട്ടെ....... ആളുകൾ പ്രശ്നം ഉണ്ടാക്കിയാൽ വണ്ടി എടുത്ത് പൊക്കോ ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി "
റിയാസ് അകത്തേക്ക് പോയി. ഞാൻ വണ്ടിയിൽ കയറി ഇരുന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ അവിടെ നിന്നു പോകാൻ പലതവണ തോന്നിയത് ആണ് . കാറിൽ ഇരിക്കുന്ന എന്നെ പലരും തുറിച്ചു നോക്കികൊണ്ട് പോകുന്നുണ്ടായിരുന്നു. എനിക്ക് എന്തോ അവിടെ ഇരിക്കാൻ തോന്നിയില്ല . റിയാസിന്റെ അടുത്ത് പോകൻ തന്നെ തീരുമാനിച്ചു. ഞാൻ കാറിൽ നിന്നു ഇറങ്ങി അകത്തേക്ക്
💬 Comments
View all comments