Chapter Title : നേര്‍വഴി-3
ഇപ്പോള്‍ ഉമ്മയ്ക് വയ്യാത്തകൊണ്ട് ഞാന്‍ കോളേജില്‍ പോകുന്നില്ല,പടച്ചോന് പോലും വേണ്ടാത്തവര ഞങ്ങള്‍,അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ ഒക്കെ സംഭവിക്കുമായിരുന്നോ....
ഇത്രയും പറഞ്ഞു അവള്‍ വിതുമ്പാന്‍ തുടങ്ങി
ഞാന്‍: ഇനി നീ കരയണ്ട നിന്‍റെ കൂടെ ഇനി മുതല്‍ ഞാന്‍ ഉണ്ട് മരണം വരെ.....
അറിയാതെ എന്‍റെ വായിന്നു വന്ന വാക്ക് കേട്ടു ഞെട്ടിയ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി.ഞാന്‍ വണ്ടി സൈഡില്‍ പാര്‍ക്ക് ചെയ്തു അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
ഞാന്‍:നിന്നോട് ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഇത് ഞാന്‍ പറയണം എന്ന് കരുതിയതല്ല ,ഞാന്‍ നിന്നെ ആദ്യം കണ്ടപ്പോള്‍ നിന്‍റെ ശരീര സൌന്ദര്യം കണ്ടായിരുന്നു ആകര്‍ഷിക്കപ്പെട്ടത് പക്ഷെ നിന്നെ കുറിച്ച് ഇത്രേം അറിഞ്ഞപ്പോള്‍ ഞാന്‍ അതിലുപരി നിന്‍റെ മനസിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി,ഇതുവരെ എല്ല പെണ്ണുങ്ങളേയും വെറും കാമം ശമിപ്പിക്കാന്‍ മാത്രം ഉള്ള ഉപാധിയായി കണ്ട ഞാന്‍ നിന്നെ ലഭിക്കാന്‍ അര്‍ഹന്‍ ആണോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ഞാന്‍ പറയുവ എനിക്ക് നിന്നെ വളരെ ഇഷ്ടമായി കല്യാണം കഴിക്കണം എന്ന ആഗ്രഹവും ഉണ്ട്,നിനക്ക് എന്നെ ഇഷ്ടമായില്ലെങ്കിലും പറ,എനിക്ക് വിഷമം ആകില്ല അനേകം പെണ്ണുങ്ങള്‍ടെ കൂടെ കിടന്ന എനിക്ക് ആതിനുള്ള യോഗ്യത ഇല്ല എന്ന് ഞാന്‍ കരുതിക്കോളാം......
ഞാന്‍ ഇത്രയും പറഞ്ഞപ്പോള്‍ അവള്‍ എന്നെ നോക്കി പറഞ്ഞു
അവള്‍: അങ്ങനെ അല്ല ഇക്കാ.....
ഞാന്‍:പിന്നെ നിനക്ക് വേറെ ആരെയെങ്കിലും .......?
അവള്‍:ഇല്ല
ഞാന്‍:പിന്നെന്താണ് പ്രശ്നം?
അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിയാന്‍ തുടങ്ങിയിരുന്നു,മുഖത്ത് ആകമാനം ദുഃഖം നിഴലിച്ചു,അവള്‍ പറഞ്ഞു തുടങ്ങി
അവള്‍: എനിക്ക് ഇക്കയെ ഇഷടം ആകാഞ്ഞിട്ടല്ല,നിര്‍ഭാഗ്യവതി ആയ ഞാന്‍ കാരണം ഇക്കയുടെ ജീവിതം കൂടി നശിച്ചു പോകണ്ട അതാ......
ഇത്രയും പറഞ്ഞുകൊണ്ട് അവള്‍ വിതുംബി കരയാന്‍ തുടങ്ങി,ഞാന്‍ അവളെ സമാധാനിപ്പിക്കാനായി ആ ഓമന മുഖം എന്‍റെ മാറോടണച്ചു ആ മനോഹരമായ കാര്‍കൂന്തലില്‍ തലോടികൊണ്ടിരുന്നു,ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ മാറോട് ചേര്‍ന്ന് കരയുകയായിരുന്നു അവള്‍ അപ്പോഴും,ഇതു വരെ എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കാത്ത ഒരു അനുഭൂതി ആയിരുന്നു അപ്പോള്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്നത് ,കുറച്ചു കഴിഞ്ഞു അവള്‍ എന്നില്‍ നിന്നും അകന്നു മാറി
💬 Comments
View all comments