0%

Chapter Title : നേര്‍വഴി-3

Author : kkstories Read All Parts 116

എന്നെ നോക്കി പറയുവാനായി വന്നു
ഞാന്‍: ഇനി നീ ഒന്നും പറയണ്ട എനിക്ക് എത്രയും അറിഞ്ഞാല്‍ മതി,പിന്നെ ഈ ഭാഗ്യവും നിര്‍ഭാഗ്യവും ഒന്നും ഒന്നും നമ്മളല്ലല്ലോ നിശ്ചയിക്കുന്നത്,എന്തോക്കെ ആയാലും എനിക്ക് നിന്നെ വേണം എന്‍റെ ഭാര്യ ആയിട്ട്,ഇതു വരെ ഉള്ള കുത്തഴിഞ്ഞ ജീവിതം ആയിരിക്കില്ല ഇനി മുതല്‍ എന്‍റെതു,നിന്നെ സ്നേഹിച്ചു നിനക്ക് വേണ്ടി മാത്രം ഉള്ളതായിരിക്കും .....
അവള്‍ ഒന്നും മിണ്ടിയില്ല മറിച്ച് ആ കണ്ണുകളില്‍ ആരാധനയും,സ്നേഹവും എല്ലാം കലര്‍ന്ന ഒരു വികാരം ആയിരുന്നു എനിക്ക് കാണാന്‍ കഴിഞ്ഞത്,ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ പറയാതെ തന്നെ പ്രണയം പങ്കുവെച്ചു,ആ നിഷ്കളങ്കമായ മുഖത്ത് അതിനു ശേഷം ഞാന്‍ ഒരു ചുമ്പനം നല്‍കി,അവള്‍ പെട്ടന്ന് എന്നെ തള്ളി മാറ്റി തല കുനിച്ചു ഇരുന്നു ,അവളെ നന്നായി കിതക്കുന്നുണ്ടായിരുന്നു...
ഞാന്‍ : ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ സോറി ....
അവള്‍: അയ്യോ അങ്ങനെ അല്ല ഇക്ക കല്യാണത്തിന് മുന്‍പ് എതൊക്കെ തെറ്റാണു....
ഞാന്‍: അപ്പോള്‍ കല്യാണത്തിനു സമ്മതം ആണ് അല്ലെ ..........?
അതിനു മറുപടി ഒരു നല്ല പുഞ്ചിരി ആയിരുന്നു
അവള്‍:അയ്യോ സമയം ഒരുപാടായി
ഞാന്‍: ശരിയാണെല്ലോ നമുക്ക് പെട്ടന്ന് പോകാം
ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി അവളുടെ വീടിനെ ലക്ഷ്യമാക്കി കുതിച്ചു,ഏകദേശം 20 മിനിറ്റ് യാത്രയ്ക്ക് ശേഷം ഒടുവില്‍ അവളുടെ വീട് എത്തി,ഒരു ഓട് ഇട്ട ചെങ്കല്‍ കൊണ്ട് ഉണ്ടാക്കിയ വീട് ആയിരുന്നു അത് .കാര്‍ വരുന്ന ശബ്ദം കേട്ട് അവളുടെ അമ്മയും അനുജത്തിയും വീടിനു വെളിയിലേക്ക് ഇറങ്ങി വന്നു .ഞങ്ങള്‍ രണ്ടു പേരും കാറില്‍ നിന്നും പുറത്തിറങ്ങി ,ആ സ്ത്രീയുടെ മുഖത്ത് ദുഃഖവും ക്ഷീണവും നന്നയി പ്രതിഫലിക്കുന്നുണ്ടായിരുന്നു.അവളുടെ കൂടെ എന്നെ കണ്ട അവരുടെ മുഖത്ത് ഞാന്‍ ആര് എന്നാ സംശയ ഭാവം ആയിരുന്നു,അവര്‍ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി .
അവര്‍:ആരാ മോളെ ഇത്?
അവള്‍: ഈ ഇക്ക നമ്മളെ സഹായിക്കാനായി വന്ന ആളാണ്‌ ഉമ്മ
അവര്‍ :നീ കൂട്ട്കാരിടെ വീട്ടില്‍ പോയിട്ട് എന്തായി ?
അവള്‍ :അവളുടെ അച്ഛന് ഇപ്പോള്‍ കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട് അത് കൊണ്ട്

💬 Comments

View all comments