0%

Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

അടിയേ കണക്കാക്കിയത്..

ചെറുപ്പം മുതലേ ബോക്സിങ് പഠിച്ച ഒരാളാണ് ഞാൻ....എന്റെ അത്ര എക്സ്പീരിയൻസ് ഇല്ലെങ്കിലും അവന്മാർ കുങ്ഫുവിൽ പുലികളാണ്....

ബോക്സിങ് തിരഞ്ഞെടുക്കാൻ നിന്ന അവരേ  ഞാൻ നിർബന്ധിച്ച് മാറ്റിപ്പിച്ചതാണ്. വ്യത്യസ്ത്തമായി പഠിച്ചാൽ അത് ബാക്കി ഉള്ളവർക്കും പകർന്നു കൊടുക്കാലോ... 😌

അങ്ങനെ അവന്മാരുടെ അടിയും കണ്ട് നിൽക്കുമ്പോഴാണ് ഏതോ ഒരുത്തന്റെ കയ്യിൽ ഞാനൊരു ക്രിക്കറ്റ്‌ ബാറ്റ് കാണുന്നത്... അത് കണ്ടപ്പോൾ തന്നെ എനിക്കുറപ്പായി ആ മൈരനാണ് എന്നേ അടിച്ചത്. കാരണം വേറേ ഒരുത്തന്റെ കയ്യിലും ഒന്നുമില്ല...

ഞാൻ ആ ആൾക്കൂട്ടത്തിനിടയിലേക്ക് കയ്യും മടക്കികുത്തി നടന്നു കയറാൻ തുടങ്ങി...

അവിടെക്ക് നടന്നു പോകുമ്പോൾ എനിക്ക് കയ്യിൽ പിടിക്കാൻ പറ്റിയ ഒരൊറ്റ ആയുധം പോലുമില്ലായിരുന്നെങ്കിലും.... പക്ഷേ അതിനേക്കാളും ശക്തമായത് എന്റെ രണ്ടു കൈകൾ തന്നെയായിരുന്നു...

ബാറ്റ് പിടിച്ച് നിൽക്കുന്ന ആ മൈരനേ ഞാൻ നേരെ കണ്ടപ്പോൾ തലയിൽ അടിച്ച വേദന മുഴുവൻ ഒരൊറ്റ തവണയിൽ പൊട്ടിത്തെറിച്ചതുപോലെയായിരുന്നു.

അവൻ വീണ്ടും ബാറ്റ് ഉയർത്തി അടിക്കാൻ തുനിഞ്ഞതും ഞാൻ ഒരു പടി വലത്തോട്ടായി മാറി.ബാറ്റ് നിലം തട്ടി മുഴങ്ങിപ്പോയി. അതേ സെക്കന്റിൽ തന്നെ ഞാൻ ഒരു റൈറ്റ് ക്രോസ്സ് അവന്റെ താടിയെല്ലിനിട്ട് കൊടുത്തു.

സത്യം പറഞ്ഞാൽ എന്റെ ശരീരം ഞാൻപോലുമറിയാതെ അതിന് പ്രതികരിച്ചു പോയതാണ്

എന്തുതന്നെയായാലും താടി ഇടിച്ച് പൊട്ടി പോയ ശബ്ദം ഞാൻ കൃത്യം കേട്ടു...

ഇടി കിട്ടിയ വേദനയിൽ അവൻ പിന്നിലേക്ക് രണ്ട് ചുവട് കുത്തി വീണു.

എന്നിൽ നിന്നും പെട്ടന്നങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല...അത്കൊണ്ട് തന്നെ കാണികളെല്ലാം നിശബ്ദരായി...

സിനിമയിൽ പറഞ്ഞതുപോലെ ഒരു അടിപിടിയുണ്ടാവുമ്പോൾ ആര് ആദ്യം തല്ലിയെന്ന്‌

💬 Comments

View all comments