Chapter Title : നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]
അത് വലിയൊരു പ്രശ്നമായി തീരും എന്നുള്ള കാര്യം
കൂട്ടത്തിൽ കുറച്ചു പക്വത ഉള്ളത് എനിക്കായതിനാൽ ഞാൻ ഞങ്ങളുടെ ഡിപ്പാർട്മെന്റിനേ പ്രതിനിതീകരിച്ചു കൊണ്ട് അടിയിൽ ഒരു ചെറിയ ഇളവ് വരുത്താൻ വേണ്ടി അവരുടെ അടുത്തേക്ക് പോയി
അത്രയും നേരം അർപ്പു വിളിച്ച കാണികളെല്ലാം ഞാൻ എന്താണ് ചെയ്യാൻ പോകുന്നേ എന്ന് കാണുവാൻ വേണ്ടി നിശബ്ദരായി....
ഒരു തരം വല്ലാത്തൊരു നിശബ്ദതയായിരുന്നു അത്...
"നിങ്ങളുടെ ക്ലാസ്സിലേ ഒരുത്തൻ ഞങ്ങൾക്ക് വേണ്ട പെട്ട ഒരു കുട്ടിയേ അനാവശ്യമായി പല ഭാഗത്തും തൊടാൻ നോക്കി...ഞങ്ങൾക്ക് അവനേ മാത്രം തന്നാൽ മതി... ഞങ്ങൾ പോലും അവനേ ഒന്നും ചെയ്യില്ല ആ പെൺകുട്ടി കരണം നോക്കി ഒന്ന് പൊട്ടിക്കും അതും വാങ്ങി അവൻ മിണ്ടാതെ പോയാൽ ഈ പ്രശ്നം ഇപ്പോൾ ഇവിടേ അവസാനിക്കും...."
ഞാൻ അവരുടെ കൂട്ടത്തിലേ മെയിൻ ആണെന്ന് തോന്നിക്കുന്ന ഒരുത്തനോട് വളരേ വിനീതമായി സംസാരിച്ചു....
ഒരു മാസ്സ് ഡയലോഗ് ആണ് പ്രതീക്ഷിച്ചതെങ്കിലും അപ്പോൾ അതേ വായിൽ വന്നുള്ളൂ.... 🥲
"നീയൊന്നും അവനേ തൊടുകയുമില്ല നീയൊന്നും ഇവിടുന്ന് നേരേ ചൊവ്വേ പോവുകയുമില്ല"
എന്നായിരുന്നു അവന്റ മറുപടി....
ഞാൻ തിരിഞ്ഞ് എന്റെ ഗ്രൂപ്പിനേ നോക്കി വീണ്ടും അവരുടെ നേർക്ക് തിരിയുമ്പോഴേക്കും എന്റെ തലക്കിട്ടു ഏതോ ഒരു പരനാറി എന്തോ കനമുള്ള സാദനം കൊണ്ട് അടിച്ചിരുന്നു...
അടി കൊണ്ട അപ്പോൾ തന്നെ എന്റെ ചെവി കിടന്ന് കൂവാനും തലയ്ക്കു ചുറ്റും കിളികൾ പാറാനും തുടങ്ങി
ഒരു രണ്ട് മിനിറ്റ് നേരത്തേക്ക് ചുറ്റും പൊരിഞ്ഞ തല്ലാണ് എന്നതൊഴിച്ച് അവിടേ നടക്കുന്ന ഒരു കാര്യങ്ങളെ പറ്റിയും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല...
💬 Comments
View all comments