Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
കേട്ടതും സച്ചിൻ വായ നിറയെ ഫുഡ്
വെച്ചുകൊണ്ട് അവനെ ഒന്ന് തുറിച്ചു നോക്കി.
"എടാ, നിനക്ക് ഉപ്പാണോ അതോ നിന്റെ തലയാണോ വലുത്? മര്യാദക്ക് കഴിച്ചോ, അല്ലെങ്കിൽ അവൾ പ്ലേറ്റ് എടുത്ത് എറിയുമ്പോൾ ഉപ്പ് മാത്രമല്ല, നിന്റെ പല്ലും പുറത്ത് വരും..."
സച്ചിന്റെ ആ ഡയലോഗ് കേട്ടതും ഞാനും നിധിയും അറിയാതെ ചിരിച്ചു പോയി.
പിന്നീട് അങ്ങോട്ട് ആരും ആ വിഷയത്തെ പറ്റി സംസാരിച്ചില്ല.
മനപ്പൂർവം വരുത്തിയ ചിരിയായിരുന്നെങ്കിലും അത് ആ സമയത്ത് വലിയൊരു ആശ്വാസമായിരുന്നു.
സച്ചിനും രാഹുലും മത്സരിച്ച് ഓരോ തമാശകൾ പറയുന്നതിനിടയിൽ പ്ലേറ്റിലെ ഭക്ഷണം എപ്പോഴോ കാലിയായി.
കഴിച്ച് കഴിഞ്ഞ് പാത്രവും കഴുകി വച്ച്, ഉച്ചയല്ലേ കുറച്ചുനേരം ഒന്ന് മയങ്ങാം എന്ന് വിചാരിച്ച് ഞാൻ മുകളിലേക്ക് നടന്നു.
പടികൾ കയറാൻ തുടങ്ങിയപ്പോഴാണ് സച്ചിന്റെ ചോദ്യം എന്റെ കാതുകളിൽ വീണത്.
"എടി നിധി... ഈ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഈ ചിത്രം ആരുടേതാ...?"
സച്ചിന്റെ ചോദ്യം കേട്ട് പാതിവഴിയിൽ ഞാൻ നിന്നു. 'ചിത്രമോ...?' ഇത്രയും നാളും ഇവിടെ നിന്നിട്ടും അങ്ങനെ ഒരു ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലല്ലോ എന്ന ചിന്തയോടെ, ഉള്ളിലുണർന്ന കൗതുകം അടക്കാനാവാതെ ഞാൻ സച്ചിന്റെ അടുത്തേക്ക് നടന്നു.
അപ്പോഴേക്കും നിധിയും രാഹുലും അവന്റെ അടുത്തെത്തിയിരുന്നു.
സച്ചിൻ നിൽക്കുന്നതിന് തൊട്ടു മുന്നിലായി ചുമരിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരിടത്തായി ചെറിയൊരു ഫ്രെയിം തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
അവൻ പറഞ്ഞതുപോലെ ക്യാമറയിൽ പകർത്തിയ ഒരു ഫോട്ടോ ആയിരുന്നില്ല അത്. മറിച്ച്, കാലപ്പഴക്കം കൊണ്ട് നിറം മങ്ങിത്തുടങ്ങിയ ഒരു പെയിന്റിംഗ്.
വർഷങ്ങളുടെ പഴക്കമുള്ളത് കൊണ്ടാവാം, അതിലെ ചായക്കൂട്ടുകൾ പലയിടത്തും അടർന്നു മാറിയിരിക്കുന്നു.
ഞാൻ കണ്ണുകൾ ചുരുക്കി ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി.
മങ്ങിയ പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു സ്ത്രീരൂപം. മുഖം വ്യക്തമല്ലെങ്കിലും ആ രൂപത്തിന് മുന്നിലായി തിളങ്ങി നിൽക്കുന്ന ഒരു വസ്തുവിലേക്കാണ് എന്റെ ശ്രദ്ധ പോയത്. നീലയും പച്ചയും നിറങ്ങൾ വിചിത്രമായി ഇടകലർന്ന, വജ്രം പോലെയുള്ള ഒരു അപൂർവ്വ കല്ല്.
ചിത്രം തീർത്തും ചെറുതാണ്, പോരാത്തതിന് കാലപ്പഴക്കം കൊണ്ട് അത് ചുമരിന്റെ നിറത്തോട് ഏതാണ്ട് ലയിച്ചു ചേർന്ന അവസ്ഥയിലുമായിരുന്നു.
അത്രയും സൂക്ഷിച്ചു നോക്കിയാൽ മാത്രമേ
💬 Comments
View all comments