0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

ആ സ്ത്രീരൂപവും ആ കല്ലും കണ്ണിന് പിടിക്കുകയുള്ളൂ.

​ഇത്രയും നാളും ഈ വീട്ടിൽ നിന്നിട്ടും, ഇങ്ങനെയൊരു ചിത്രം എന്റെ കണ്ണിൽപ്പെടാതെ പോയത് അതിന്റെ വലിപ്പക്കുറവ് കൊണ്ടും ഈ മങ്ങൽ കൊണ്ടും തന്നെയാവാം.

പക്ഷേ, ഇപ്പോൾ ആ ചിത്രം കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി.

കാരണം ആ പച്ചയും നീലയും കലർന്ന നിറം ഞാൻ ഇതിനുമുൻപ് കണ്ടിട്ടുണ്ട്

അതേ ആ വെള്ളത്തിനടിയിലേ കവാടത്തിന് മുന്നിൽ ജ്വലിച്ചു നിൽക്കുന്ന തീയുടെ അതേ നിറം...

"ഇത് അച്ഛാച്ചൻ കൊണ്ടുവന്നതാ..."

​നിധിയുടെ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും അവളെ നോക്കി. അവൾ ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ തുടർന്നു.

​"പണ്ട്... അച്ഛാച്ചൻ ആ മലയുടെ ഉള്ളിലേക്ക് പോയപ്പോൾ അവിടെ എവിടെ നിന്നോ കിട്ടിയതാണത്രേ ഈ ചിത്രം. അന്ന് മുത്തശ്ശൻ തിരിച്ചുവരുമ്പോൾ കയ്യിലുണ്ടായിരുന്ന ഏക സമ്പാദ്യവും ഇതായിരുന്നു."

​അവൾ ആ ചിത്രത്തിലെ അവ്യക്തമായ സ്ത്രീരൂപത്തിലേക്ക് വിരൽ ചൂണ്ടി.

​"പക്ഷേ, ഇതിലുള്ള സ്ത്രീ ആരാണെന്ന് എനിക്കും അറിയില്ല. എന്നാൽ..."

​അവൾ ഒന്ന് നിർത്തി, പിന്നെ ആ തിളങ്ങുന്ന കല്ലിലേക്ക് മാത്രം നോക്കി. .

​"ഈ കല്ലിനെ പറ്റി അച്ഛമ്മ പറഞ്ഞ അറിവ് എനിക്കുണ്ട് "

​അത് കേട്ടതും ഞാനും സച്ചിനും രാഹുലും ആകാംക്ഷയോടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. ഒരു കഥ കേൾക്കാൻ ഇരിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ കാതോർത്തു.

​"അതൊരു ഐതിഹ്യമാണ്... സത്യമാണോ എന്നൊന്നും എനിക്കറിയില്ല..."

അവൾ ഒരു നിമിഷം ആലോചിച്ചു, പഴയ ഓർമ്മകൾ ചികയുന്നതുപോലെ.

​"അച്ഛമ്മ പറഞ്ഞതനുസരിച്ച്... ഈ കല്ലിന്റെ പേര് 'ഇന്ദ്രനീലം' എന്നാണ്."

​നിധി ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ തുടർന്നു.

​"ആ മലയുടെ ഉള്ളിൽ എവിടെയോ കാലങ്ങളായി ഒളിഞ്ഞിരിക്കുന്ന, ഏറ്റവും അമൂല്യമായ നിധിയാണത്രേ അത്. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന ഏതോ ഒരു രാജാവ്, യുദ്ധത്തിൽ തോൽക്കുമെന്നായപ്പോൾ തന്റെ കൊട്ടാരത്തിലെ സകല സമ്പാദ്യവും ആ മലയ്ക്കുള്ളിൽ കൊണ്ടുപോയി ഒളിപ്പിച്ചു എന്നാണ് കഥ."

​അവൾ ഒന്ന് നിർത്തി, ഞങ്ങളെ ഓരോരുത്തരെയും നോക്കി.

​"സ്വർണ്ണവും രത്നങ്ങളും നാണയങ്ങളും ഒക്കെയായി വലിയൊരു ശേഖരം തന്നെ അവിടെയുണ്ടായിരുന്നു. പല കാലഘട്ടങ്ങളിലായി ഒത്തിരിപ്പേർ ആ നിധി തേടി

💬 Comments

View all comments