Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
മലകയറിയിട്ടുണ്ട്. അതിൽ ചിലർക്കൊക്കെ ചെറിയ അളവിൽ സ്വർണ്ണവും മറ്റും കിട്ടിയിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. പക്ഷേ..."
അവൾ വീണ്ടും ആ ചിത്രത്തിലെ തിളങ്ങുന്ന കല്ലിലേക്ക് വിരൽ ചൂണ്ടി.
"രാജാവ് തന്റെ നിധിശേഖരത്തിൽ ഏറ്റവും വിലമതിച്ചിരുന്ന ഈ 'ഇന്ദ്രനീലം' മാത്രം ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. അത് തേടി പോയവരാരും അത് കണ്ടിട്ടുമില്ല. അത്രയേ എനിക്കും അറിയൂ... ബാക്കി എല്ലാം ആ മലയ്ക്കുള്ളിലെ ഇരുട്ടിന് മാത്രം അറിയാവുന്ന സത്യങ്ങളാണ്."
'ഇന്ദ്രനീലം' എന്ന പേര് കേട്ടപ്പോൾ എന്തോ, ആ ചിത്രത്തിലെ നീലയും പച്ചയും കലർന്ന തിളക്കത്തിന് തെളിച്ചം കൂടിയതുപോലെ എനിക്ക് തോന്നി
"ഇന്ദ്രനീലമോ അത് ഈ നാടിന്റെ പേരല്ലേ.. "
രാഹുൽ അവളോട് ചോദിച്ചു...
"അതേ. ഇന്ദ്രനീലം എന്നത് ഈ നാടിന്റെ പേരാണ്. പക്ഷേ പണ്ട് ഈ പ്രദേശം മുഴുവൻ അറിയപ്പെട്ടിരുന്നത് 'ചന്ദ്രോദയം' എന്നായിരുന്നു."
നിധി ഒരു നിമിഷം നിർത്തി,ശേഷം മണിച്ചിത്രത്താഴിൽ മോഹൻലാൽ നടക്കുന്നപോലെ എങ്ങോട്ടോ എന്നില്ലാതേ നടന്നു...
അവൾ പറയാൻ പോവുന്നത് എന്തായിരിക്കും എന്ന് കേൾക്കുവാനായി അവളുടെ പിന്നാലേ ഞങ്ങളും നടന്നു..
"""""ആ മലയാണ് എല്ലാറ്റിനും കാരണം. നിധി കിട്ടുമെന്ന പ്രതീക്ഷയിൽ ആ മലകയറാൻ അന്ന് നാടിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി.
പക്ഷേ പോയവർ എല്ലാവരുമൊന്നും തിരിച്ചു വന്നില്ല. മല കയറിയവരിൽ ചിലരെല്ലാം എങ്ങോ മറഞ്ഞു... അല്ലെങ്കിൽ മരിച്ചു.
ഇതോടെ കാര്യങ്ങൾ വഷളായി.
അപകടം തിരിച്ചറിഞ്ഞ നാട്ടിലെ പ്രമാണികൾ മലയിലേക്കുള്ള യാത്ര കർശനമായി നിരോധിച്ചു. ആരും മലയിലേക്ക് പോകാൻ പാടില്ലെന്ന് അവർ തീരുമാനിച്ചു
പക്ഷേ ആ തീരുമാനം അംഗീകരിക്കാൻ ചിലർ തയ്യാറായില്ല.നിധി വേണമെന്ന വാശിയിൽ അവർ നിന്നു.
മലയിലേക്ക് പോകാൻ അനുവാദം വേണമെന്നും, അത് തടയാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞ് അവർ ലഹള തുടങ്ങി.
ആ അഭിപ്രായവ്യത്യാസം ഒടുവിൽ ചന്ദ്രോദയം എന്ന വലിയ നാടിനെ മൂന്നായി വെട്ടിമുറിച്ചു. അങ്ങനെയാണ് പുഷ്പഗിരിയും ഇന്ദ്രനീലവും പിറവിയെടുക്കുന്നത്"""""
"എന്നിട്ട്..? നാട് പിരിഞ്ഞപ്പോൾ പ്രശ്നം തീർന്നോ?"
സച്ചിൻ ആകാംക്ഷയോടെ ചോദിച്ചു.
"ഇല്ല..."
നിധി തലയാട്ടി.
ശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി...
""""നാട് പിരിഞ്ഞിട്ടും മലയിലേക്കുള്ള അവകാശത്തെ ചൊല്ലിയുള്ള തർക്കം തീർന്നില്ല. ഒടുവിൽ ചോരപ്പുഴ ഒഴുകാതിരിക്കാൻ മൂന്ന്
💬 Comments
View all comments