Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
നാട്ടിലെയും കാരണവന്മാർ ചേർന്ന് ഒരു തീരുമാനത്തിലെത്തി. അതാണ് ഇന്നും ഇവിടെ തുടരുന്ന ആചാരം.
പൂരത്തിന് അമ്പലത്തിൽ ദീപം തെളിയിക്കാനുള്ള അവകാശം ആർക്കാണോ, അവർക്ക് ആ വർഷം മലയിലേക്ക് പോകാം.
ആ അവകാശം തീരുമാനിക്കാനാണ് ഗുസ്തി മത്സരം നടത്തുന്നത്. ഗുസ്തിയിൽ ജയിക്കുന്ന നാടിന് അമ്പലത്തിൽ ആദ്യം ദീപം തെളിയിക്കാം.ആദ്യം ഗുസ്തിയിൽ നിന്നാണ് തുടങ്ങിയതെങ്കിലും പോകെ പോകെ അത്യാവശ്യം എല്ലാ മത്സരയിങ്ങളും ഇതിലേക്ക് വന്നു
എന്തായാലും ദീപം തെളിയിക്കുന്നവർക്ക് മാത്രം മലകയറാം."""""
"അതെന്തിനാ ദീപം തെളിയിക്കുന്നവർക്ക് മാത്രം അനുവാദം കൊടുക്കുന്നത്? വേണ്ടവർക്ക് അങ്ങ് പോയിക്കൂടെ?"
രാഹുൽ നിധിയോട് ചോദിച്ചു...
രാഹുലിന്റെ സംശയം ന്യായമായിരുന്നു.
ഒരു നിഗൂഢമായ ചിരി അവളുടെ മുഖത്ത് തെളിഞ്ഞു വന്നു..
"അതിന് പിന്നിൽ വലിയൊരു സത്യമുണ്ട്.
മലയിൽ പോയി ജീവനോടെ തിരിച്ചു വന്ന അപൂർവ്വം ചിലർ പറഞ്ഞത് സത്യമാണെങ്കിൽ, ആ നിധിക്ക് കാവലായി ചില അമാനുഷിക ശക്തികൾ അവിടെയുണ്ട്. വെറും മനുഷ്യർക്ക് അവരെ ജയിക്കാനാവില്ല. ആ മല കയറുന്നവരുടെ ജീവൻ എടുക്കാൻ കാത്തിരിക്കുന്ന പ്രേതങ്ങളോ യക്ഷികളോ ചാത്തന്മാരോ എന്തോ ഒന്ന്..."
അത് കേട്ടതും രാഹുൽ ഒന്ന് നടുങ്ങി.
"അതുകൊണ്ട്, മത്സരയിനങ്ങളിൽ ജയിച്ചു ദീപം തെളിയിക്കുന്ന നാടിന് വേണ്ടി അമ്പലത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ആ പൂജ ചെയ്ത്, ശിവ ഭഗവാന്റെ അനുഗ്രഹത്തോടെ ഒരു സുരക്ഷാ കവചം തീർത്താൽ മാത്രമേ മലയിലെ ആ ദുഷ്ടശക്തികളിൽ നിന്ന് രക്ഷപെട്ട് നിധി തേടാൻ കഴിയൂ എന്നാണ് വിശ്വാസം.
അല്ലാത്തവർ പോയാൽ... മരണം ഉറപ്പാണ്."
നിധി പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങളുപോലുമറിയാതെ ഞങ്ങൾ വീടിന്റെ പുറത്ത് എത്തിയിരുന്നു...
അപ്പോഴാണ് എന്റെ മനസ്സിൽ വേറൊരു സംശയം ഉദിച്ചത്..
"ഈ അടുത്ത് പൂജ ചെയ്ത് അതിനുള്ളിൽ പോയവർ തിരിച്ചു വന്നിട്ടുണ്ടോ..... ഇനി തിരിച്ചു വന്നിട്ടുണ്ടെങ്കിൽ തന്നേ ഇതിനൊക്കെ ആരെങ്കിലും സമ്മതിക്കുമോ...."
ഞാൻ നിധിയോട് ചോദിച്ചു...
എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു...
ശേഷം
"""ജയിക്കുന്ന നാട്ടിലെ പ്രമാണിമാർ ഒരിക്കലും ആ മലയുടെ ഉള്ളിലെ മരണച്ചുഴിയിലേക്ക് ഇറങ്ങിച്ചെല്ലാറില്ല.
പകരം, അതിനായി അവർ പുറത്തുനിന്നും ചില ബലിയാടുകളെ കണ്ടെത്തും.
മലകയറിയാലുള്ള നേട്ടങ്ങളെക്കുറിച്ചും ഒപ്പം പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ വ്യക്തമായി
💬 Comments
View all comments