0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

ബുള്ളറ്റ് ആ വരമ്പിലേക്ക് ഇറക്കി.

ടാറിട്ട റോഡിൽ നിന്നുള്ള മാറ്റം ആ യന്ത്രത്തിനും പിടിച്ചതുപോലെ, അതിന്റെ താളത്തിൽ ഒരു പ്രത്യേക രസം വന്നു ചേർന്നു.

ഇളം വെയിൽ ദേഹത്ത് തട്ടുമ്പോഴും, പാടത്തുനിന്നുള്ള തണുത്ത കാറ്റ് മുഖത്ത് അടിക്കുന്നത് വല്ലാത്തൊരു സുഖമായിരുന്നു.

ഇരുവശത്തും സ്വർണ്ണക്കതിരുകൾ കാറ്റിലാടുന്നതിനിടയിലൂടെ, രാജകീയമായി ഞങ്ങൾ മുന്നോട്ട് നീങ്ങി.

​മുന്നോട്ട് പോകുംതോറും ആ വലിയ മലയിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം ഒരു പുഴയായി മാറി ഞങ്ങൾക്ക് കൂട്ടിനെത്തി.

എന്തൊരു തെളിച്ചമായിരുന്നു ആ വെള്ളത്തിന്!

​അടിയിലെ ഉരുളൻ കല്ലുകൾ പോലും എണ്ണിപ്പെറുക്കാൻ കഴിയുന്നത്ര സുതാര്യം.

ഒഴുകുന്ന അമൃതുപോലെ തെളിഞ്ഞ ആ ജലം കണ്ടപ്പോൾ, വണ്ടി നിർത്തി ഒന്ന് മുഖം കഴുകാനോ, അതിലേക്ക് ഒന്ന് എടുത്തുചാടാനോ എന്റെ മനസ്സ് വല്ലാതെ തുടിച്ചു.

പാടത്തിന്റെ പച്ചപ്പും പുഴയുടെ തെളിച്ചവും എല്ലാം കൂടി മനസ്സിനെ വല്ലാത്തൊരു നിർവൃതിയിലെത്തിച്ചിരുന്നു.

​പാടശേഖരങ്ങൾ പിന്നിട്ട്, ഒടുവിൽ ഞങ്ങൾ ആ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ എത്തിച്ചേർന്നു. അടുത്തുനിന്നുള്ള ആ കാഴ്ച ദൂരത്തുനിന്ന് കണ്ടതിനേക്കാൾ ഭീകരവും എന്നാൽ അതിമനോഹരവുമായിരുന്നു.

ജലകണങ്ങൾ കാറ്റിൽ പറന്ന് ഞങ്ങളുടെ മുഖത്ത് വന്നുപതിച്ചു.

​വണ്ടി നിന്നതും, ഒരു കുട്ടിയെപ്പോലെ ആവേശത്തോടെ നിധി ബുള്ളറ്റിൽ നിന്നും താഴേക്ക് ചാടിയിറങ്ങി.

വെള്ളച്ചാട്ടത്തിന് അരികിലേക്ക് ഓടിച്ചെന്ന് കിതച്ചുകൊണ്ട് കിഴക്കോട്ട് കൈ ചൂണ്ടി.

​"ദേ... അങ്ങോട്ട് നോക്കിയേ..."

​എന്റെ നോട്ടം അവളുടെ വിരൽത്തുമ്പിലൂടെ സഞ്ചരിച്ച് അവിടെ ചെന്നെത്തി.

കുത്തിയൊലിക്കുന്ന ആ വെള്ളപ്പാച്ചിലിന് അല്പം മാറി, പാറക്കെട്ടുകൾക്കിടയിൽ വള്ളിപ്പടർപ്പുകൾ കൊണ്ട് പകുതി മറയ്ക്കപ്പെട്ട നിലയിൽ, ഇരുളടഞ്ഞ വലിയൊരു ഗുഹ!

​അത് കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. കിതപ്പ് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു

​"ഈ മലയോ, വെള്ളച്ചാട്ടമോ ഒന്നുമല്ല... ആ കാണുന്ന ഗുഹ... അതാണ് മെയിൻ! അത് കാണിക്കാനാണ് ഞാൻ നിങ്ങളെയൊക്കെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്..."

ഞാൻ ആ ഗുഹയിലേക്ക് തന്നേ നോക്കി...

ഈ മലയുടെ ഒരു പ്രേത്യേക

💬 Comments

View all comments