0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

വാശിയേക്കാൾ ഒട്ടും കുറവല്ലെന്ന് അവൾ അറിയാൻ പോകുന്നതേയുള്ളൂ...

സമയം ഏകദേശം ഒരു മണിക്കൂറോളം കടന്നുപോയി.

​ആരും അവിടുന്ന് അനങ്ങാനോ, ഒരക്ഷരം മിണ്ടാനോ കൂട്ടാക്കിയില്ല. ആ ഇടവഴിയിൽ പ്രതിമകളെപ്പോലെ ഞങ്ങൾ നാലുപേരും നിൽക്കുകയാണ്.

സച്ചിനും രാഹുലും ഇടയ്ക്ക് എന്നെയും അവളെയും മാറി മാറി നോക്കുന്നുണ്ടെന്നല്ലാതെ, എന്റെ കലിപ്പ് കണ്ടിട്ടാവാം ആരും വായ തുറന്നില്ല.

​അവസാനം എന്റെ മൗനത്തിനും കടുപ്പമേറിയ വാശിക്കും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.

​അവൾ ബൈക്കിൽ നിന്നും എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.

​"ശരി... ഞാൻ തോറ്റു. ഇനി നീ പറ, നിന്നെ ഇവിടുന്ന് കൊണ്ടുപോവാൻ ഞാൻ എന്ത് ചെയ്യണം? കാലുപിടിക്കണോ?അതോ ഞാൻ വേറേ വല്ലതും പിടിക്കാൻ തരണോ..?"

എനിക്ക് മാത്രം കേൾക്കാൻ പാകത്തിനാണ് അവൾ അത് ചോദിച്ചതെങ്കിലും, ആ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ നിസ്സഹായതയായിരുന്നു നിഴലിച്ചു നിന്നത്.

​അവളുടെ ആ വാടിത്തളർന്ന മുഖഭാവം കണ്ടപ്പോൾ, വീണ്ടും തെറ്റ് എന്റെ ഭാഗത്തായിരുന്നു എന്നൊരു തോന്നൽ എന്നെ വേട്ടയാടാൻ തുടങ്ങി.

​സത്യത്തിൽ, എന്റെ ആക്രാന്തം കൊണ്ട്... ഞാൻ അസമയത്ത് കേറി പിടിച്ചതുകൊണ്ടല്ലേ വണ്ടി മറിഞ്ഞതും ഇങ്ങനെയൊക്കെ ഉണ്ടായതും?

അവളൊന്നു പേടിച്ചപ്പോൾ ഞാനല്ലേ ആശ്വസിപ്പിക്കേണ്ടിയിരുന്നത്? അതിന് പകരം ഞാൻ കാണിച്ച ഈ വാശി വെറും ക്രൂരതയല്ലേ?

​അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു.

​അല്ലെങ്കിൽ തന്നേ ഞാൻ അവളോട് എന്ത് പറയും? സ്വന്തം തെറ്റ് മറച്ചുവെക്കാൻ വേണ്ടി കാട്ടിക്കൂട്ടിയ വെറും നാടകമായിരുന്നു ഇത്രനേരം എന്ന് പറയണോ?

ഒന്നുമില്ലാത്തവന്റെ ആയുധം മൗനമെന്ന പോലേ ഞാൻ അങ്ങനെ നിന്നു...

എന്റെ

💬 Comments

View all comments