Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
തിരിച്ചുപിടിച്ച് അവരോട് മൂന്നുപേരോടുമായി ഞാൻ പറഞ്ഞു.
"എന്നിട്ട് നീ എന്ത് ചെയ്യാൻ പോവാ...?"
സച്ചിൻ ചോദിച്ചു.
"ഞാൻ എന്തെങ്കിലും ചെയ്തോളാം.
നീയൊക്കെ വേണേൽ പോയിട്ട് വാ, തിരിച്ചു വരുമ്പോ എന്നെ കൂട്ടിയാൽ മതി. ഇനി അതുമല്ലെങ്കിൽ തിരിച്ചു വീട്ടിലേക്ക് ഞാൻ നടന്നോളാം... എന്നാലും കുഴപ്പമില്ല..."
വിചാരിച്ചതൊന്നും നടക്കാത്തതിലുള്ള ദേഷ്യവും, നേരത്തെ കിട്ടിയ മൂഡ് പോയതിലുള്ള കലിപ്പും എല്ലാം കൂടി ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു
"നീ എന്തിനാടാ വെറുതെ അതിന് ദേഷ്യപ്പെടുന്നേ...?"
സച്ചിന്റെ ആ ചോദ്യം എന്റെ സമനില തെറ്റിക്കാൻ പാകത്തിലുള്ളതായിരുന്നു.
ഉള്ളിലേ ദേഷ്യത്തിലേക്ക് അവൻ വീണ്ടും എണ്ണ ഒഴിക്കുകയാണ്.
"സച്ചിനേ... ഞാൻ നിന്നോട് ഒരു വട്ടം പറഞ്ഞു, നിനക്ക് വേണമെങ്കിൽ നീ പൊയ്ക്കോ എന്ന്. ഓരോന്ന് പറഞ്ഞ് വെറുതെ എന്റെ മെക്കിട്ട് കയറാൻ നിക്കല്ലേ... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്..."
എന്റെ ശബ്ദം കടുത്തു. ആ മുഖത്ത് നോക്കി വിരൽ ചൂണ്ടിയാണ് ഞാൻ അത് പറഞ്ഞത്.
അതുകേട്ട് അന്തരീക്ഷം ഒന്ന് മുറുകി.
സച്ചിനും രാഹുലും എന്ത് പറയണമെന്നറിയാതെ നിന്നു.
അപ്പോഴാണ് നിധിയുടെ ശബ്ദം ഉയർന്നത്.
"അങ്ങനെയാണെങ്കിൽ ആരും പോവണ്ട..."
വാശിക്ക് ഒട്ടും കുറവില്ലാതെ അവളും പ്രഖ്യാപിച്ചു.
വെറുതെ പറയുക മാത്രമല്ല, പറഞ്ഞത് പ്രവർത്തിച്ച് കാണിക്കാനെന്നോണം അവൾ ആ ബൈക്കിൽ തന്നെ കയറി ഇരുന്നു. കൈകൾ മാറിൽ പിണച്ചുകെട്ടി, 'നീ വരാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല' എന്ന മട്ടിൽ അവൾ അവിടെ ഉറച്ചുനിന്നു.
പക്ഷേ, അവളുടെ ഈ ഷോ കണ്ടിട്ട് എന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുമെന്നാണ് അവൾ കരുതുന്നതെങ്കിൽ, അവൾക്ക് തെറ്റി.
എന്റെ വാശി അവളുടെ
💬 Comments
View all comments