0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

കണ്ട വാശിയോ ദേഷ്യമോ ഉണ്ടായിരുന്നില്ല.

​"പോവാം...?"

​ഒരു കൊച്ചു കുട്ടിയെപ്പോലെയായിരുന്നു അവളുടെ ആ ചോദ്യം.

അതിൽ ഒരപേക്ഷയുണ്ടായിരുന്നു.

​അവളുടെ ആ ചോദ്യത്തിന് മുന്നിൽ, ഇനിയും കലിപ്പും വാശിയും കാണിച്ച് നിൽക്കാൻ എനിക്ക് തോന്നിയില്ല.

​എന്റെ ഉള്ളിലെ മഞ്ഞുരുകി.

ഞാൻ അവളെ നോക്കി മെല്ലെ തലയാട്ടി.

​"മ്മ്... പോവാം..."

​എന്റെ സമ്മതം കിട്ടിയതും അവളുടെ മുഖം വിടരുന്നത് എനിക്ക് കാണാമായിരുന്നു..

അവന്മാരുടെ മുഖത്തും ഒരു സന്ദോഷം വിരിഞ്ഞു'അവസാനം മൈരാനൊന്ന് സമ്മതിച്ചല്ലോ ' എന്നായിരുന്നു അതിന്റെ അർത്ഥം

ചിരിച്ചുകൊണ്ട് ബൈക്കിന്റെ അടുത്തേക്ക് നീങ്ങിയ നിധിയുടെ കൈ ഞാൻ പെട്ടെന്ന് പിടിച്ചു..

എന്താണെന്നറിയാതെ സംശയത്തോടെ അവൾ എന്നെ തിരിഞ്ഞുനോക്കി.

​പക്ഷേ അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ ഞാൻ നിന്നില്ല.

അവളുടെ കൈ പിടിച്ച് മെല്ലെ ഒരു വശത്തേക്ക് മാറ്റിനിർത്തി, ഞാൻ ആ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു.

​വണ്ടി ഓടിക്കാൻ പോകുന്നത് ഞാനാണ്.

​അവൾ ഓടിച്ചാൽ, പിറകിലിരുന്ന് ഞാൻ കാണിക്കുന്ന പരാക്രമങ്ങൾ കാരണം ഇനിയും വണ്ടിയുടെ കണ്ട്രോൾ പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇനി ഞാൻ കാരണം അവൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന ഒരവസ്ഥ വേണ്ട എന്ന് ഞാൻ

തീരുമാനിച്ചു.

​എന്തായാലും വണ്ടി എന്റെ കയ്യിലാകുമ്പോൾ, പിന്നെ ഞാൻ അടങ്ങിയിരിക്കുമല്ലോ...

ഹോ എന്തൊരു കരുതലാണെനിക്ക്... 😼

ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവൾക്കായി ഞാൻ കാത്തിരുന്നു...

​കുറച്ചു നേരം കഴിഞ്ഞും അനക്കമൊന്നുമില്ലാതെയായപ്പോൾ ഞാൻ അവളെയൊന്ന് ഇടം കണ്ണിട്ട് നോക്കി..

​തല താഴ്ത്തി എന്തോ ആലോചനയിലാണ് കക്ഷി....

​പെട്ടെന്നവൾ തല ഉയർത്തി നോക്കിയപ്പോൾ, ഞാൻ എന്റെ തല അവളുടെ ദൃഷ്ടിയിൽ നിന്നും വെട്ടിച്ചു.

വലിയ ഗൗരവക്കാരനെപ്പോലെ ഞാൻ മുന്നോട്ട് നോക്കിയിരുന്നു.

​ഹാൻഡിലിൽ താളം പിടിച്ച് കുറച്ചു നേരം കൂടി കാത്തിരുന്നതും...

​ഒരു കൈ എന്റെ തോളിൽ വന്നു പതിച്ചു...

​അതൊരു കുളിര് കോരിയിട്ടെങ്കിലും, പുറമെ കാണിച്ച ആ ഗൗരവം വിടാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല.

💬 Comments

View all comments