Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
അവൾക്ക് തെറ്റി.
എന്റെ വാശി അവളുടെ വാശിയേക്കാൾ ഒട്ടും കുറവല്ലെന്ന് അവൾ അറിയാൻ പോകുന്നതേയുള്ളൂ...
സമയം ഏകദേശം ഒരു മണിക്കൂറോളം കടന്നുപോയി.
ആരും അവിടുന്ന് അനങ്ങാനോ, ഒരക്ഷരം മിണ്ടാനോ കൂട്ടാക്കിയില്ല. ആ ഇടവഴിയിൽ പ്രതിമകളെപ്പോലെ ഞങ്ങൾ നാലുപേരും നിൽക്കുകയാണ്.
സച്ചിനും രാഹുലും ഇടയ്ക്ക് എന്നെയും അവളെയും മാറി മാറി നോക്കുന്നുണ്ടെന്നല്ലാതെ, എന്റെ കലിപ്പ് കണ്ടിട്ടാവാം ആരും വായ തുറന്നില്ല.
അവസാനം എന്റെ മൗനത്തിനും കടുപ്പമേറിയ വാശിക്കും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.
അവൾ ബൈക്കിൽ നിന്നും എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.
"ശരി... ഞാൻ തോറ്റു. ഇനി നീ പറ, നിന്നെ ഇവിടുന്ന് കൊണ്ടുപോവാൻ ഞാൻ എന്ത് ചെയ്യണം? കാലുപിടിക്കണോ?അതോ ഞാൻ വേറേ വല്ലതും പിടിക്കാൻ തരണോ..?"
എനിക്ക് മാത്രം കേൾക്കാൻ പാകത്തിനാണ് അവൾ അത് ചോദിച്ചതെങ്കിലും, ആ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ നിസ്സഹായതയായിരുന്നു നിഴലിച്ചു നിന്നത്.
അവളുടെ ആ വാടിത്തളർന്ന മുഖഭാവം കണ്ടപ്പോൾ, വീണ്ടും തെറ്റ് എന്റെ ഭാഗത്തായിരുന്നു എന്നൊരു തോന്നൽ എന്നെ വേട്ടയാടാൻ തുടങ്ങി.
സത്യത്തിൽ, എന്റെ ആക്രാന്തം കൊണ്ട്... ഞാൻ അസമയത്ത് കേറി പിടിച്ചതുകൊണ്ടല്ലേ വണ്ടി മറിഞ്ഞതും ഇങ്ങനെയൊക്കെ ഉണ്ടായതും?
അവളൊന്നു പേടിച്ചപ്പോൾ ഞാനല്ലേ ആശ്വസിപ്പിക്കേണ്ടിയിരുന്നത്? അതിന് പകരം ഞാൻ കാണിച്ച ഈ വാശി വെറും ക്രൂരതയല്ലേ?
അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു.
അല്ലെങ്കിൽ തന്നേ ഞാൻ അവളോട് എന്ത് പറയും? സ്വന്തം തെറ്റ് മറച്ചുവെക്കാൻ വേണ്ടി കാട്ടിക്കൂട്ടിയ വെറും നാടകമായിരുന്നു ഇത്രനേരം എന്ന് പറയണോ?
ഒന്നുമില്ലാത്തവന്റെ ആയുധം മൗനമെന്ന പോലേ ഞാൻ അങ്ങനെ നിന്നു...
എന്റെ മുഖത്തെ ഭാവമാറ്റം അവളും ശ്രദ്ധിച്ചിട്ടുണ്ടാകണം.
എന്റെ മൗനം പാതി സമ്മതമാണെന്ന് അവൾക്ക് തോന്നിയിരിക്കാം.
അവൾ മെല്ലെ എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു.
ആ കണ്ണുകളിൽ നേരത്തെ
💬 Comments
View all comments