0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

പറഞ്ഞു.

​ബാക്കിലിരുന്നാൽ ഇനിയും എന്റെ കൈകൾ പണിതുടങ്ങുമെന്ന് അവൾ ഭയക്കുന്നുണ്ടാവാം.

അല്ലെങ്കിൽ നേരത്തെ ഉണ്ടായതുപോലൊരു വീഴ്ച അവൾ ആഗ്രഹിക്കുന്നുണ്ടാവില്ല.

​പക്ഷേ, അങ്ങനെ അവളുടെ മുന്നിൽ തോറ്റുകൊടുക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.

ഉള്ളിലെ നിരാശ വാശിയായി മാറി.

​"നിങ്ങൾ പോയിട്ട് വാ... ഞാനില്ല..."

​മുഖം തിരിച്ചുപിടിച്ച് അവരോട് മൂന്നുപേരോടുമായി ഞാൻ പറഞ്ഞു.

​"എന്നിട്ട് നീ എന്ത് ചെയ്യാൻ പോവാ...?"

​ സച്ചിൻ ചോദിച്ചു.

​"ഞാൻ എന്തെങ്കിലും ചെയ്തോളാം.

നീയൊക്കെ വേണേൽ പോയിട്ട് വാ, തിരിച്ചു വരുമ്പോ എന്നെ കൂട്ടിയാൽ മതി. ഇനി അതുമല്ലെങ്കിൽ തിരിച്ചു വീട്ടിലേക്ക് ഞാൻ നടന്നോളാം... എന്നാലും കുഴപ്പമില്ല..."

​വിചാരിച്ചതൊന്നും നടക്കാത്തതിലുള്ള ദേഷ്യവും, നേരത്തെ കിട്ടിയ മൂഡ് പോയതിലുള്ള കലിപ്പും എല്ലാം കൂടി ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു

​"നീ എന്തിനാടാ വെറുതെ അതിന് ദേഷ്യപ്പെടുന്നേ...?"

​സച്ചിന്റെ ആ ചോദ്യം എന്റെ സമനില തെറ്റിക്കാൻ പാകത്തിലുള്ളതായിരുന്നു.

ഉള്ളിലേ ദേഷ്യത്തിലേക്ക് അവൻ വീണ്ടും എണ്ണ ഒഴിക്കുകയാണ്.

​"സച്ചിനേ... ഞാൻ നിന്നോട് ഒരു വട്ടം പറഞ്ഞു, നിനക്ക് വേണമെങ്കിൽ നീ പൊയ്ക്കോ എന്ന്. ഓരോന്ന് പറഞ്ഞ് വെറുതെ എന്റെ മെക്കിട്ട് കയറാൻ നിക്കല്ലേ... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്..."

​എന്റെ ശബ്ദം കടുത്തു. ആ മുഖത്ത് നോക്കി വിരൽ ചൂണ്ടിയാണ് ഞാൻ അത് പറഞ്ഞത്.

​അതുകേട്ട് അന്തരീക്ഷം ഒന്ന് മുറുകി.

സച്ചിനും രാഹുലും എന്ത് പറയണമെന്നറിയാതെ നിന്നു.

അപ്പോഴാണ് നിധിയുടെ ശബ്ദം ഉയർന്നത്.

​"അങ്ങനെയാണെങ്കിൽ ആരും പോവണ്ട..."

​വാശിക്ക് ഒട്ടും കുറവില്ലാതെ അവളും പ്രഖ്യാപിച്ചു.

​വെറുതെ പറയുക മാത്രമല്ല, പറഞ്ഞത് പ്രവർത്തിച്ച് കാണിക്കാനെന്നോണം അവൾ ആ ബൈക്കിൽ തന്നെ കയറി ഇരുന്നു. കൈകൾ മാറിൽ പിണച്ചുകെട്ടി, 'നീ വരാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല' എന്ന മട്ടിൽ അവൾ അവിടെ ഉറച്ചുനിന്നു.

​പക്ഷേ, അവളുടെ ഈ ഷോ കണ്ടിട്ട് എന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുമെന്നാണ് അവൾ കരുതുന്നതെങ്കിൽ,

💬 Comments

View all comments