Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
വലത്തേ സൈഡിലേക്ക് ഒരു വഴി മുന്നിൽ കാണാം...
ആ വഴി എത്തിയതും ഞാൻ അങ്ങോട്ട് തിരിച്ചു...
😳
വളവ് തിരിഞ്ഞതും കണ്മുന്നിൽ വിരിഞ്ഞ ആ കാഴ്ച എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു.
ഇതുവരെ കണ്ട പച്ചപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി, കണ്ണിന് കുളിർമയേകുന്ന വിശാലമായ ഒരു സ്വർണ്ണ പാടശേഖരമായിരുന്നു അത്.
വിളഞ്ഞു പഴുത്തുനിൽക്കുന്ന നെൽക്കതിരുകൾ ഇളംവെയിലിൽ തിളങ്ങുന്നത് കണ്ടാൽ, ഉരുകിയ സ്വർണ്ണം ഭൂമിയിലേക്ക് ഒഴിച്ചിട്ടതാണെന്ന് തോന്നും.
കാറ്റത്ത് ആ കതിരുകൾ തലയാട്ടുമ്പോൾ സ്വർണ്ണക്കടലിൽ തിരയിളകുന്ന പ്രതീതി.
ആ സ്വർണ്ണക്കടലിന് ഒത്ത നടുക്കായി, കാലപ്പഴക്കത്തിന്റെ പ്രൗഢി വിളിച്ചോതുന്ന കരിങ്കല്ലിൽ തീർത്ത ഒരു ശിവക്ഷേത്രം.
ചുറ്റുമുള്ള സ്വർണ്ണ വർണ്ണത്തിന് നടുവിൽ, കറുത്ത പൊട്ടുതൊട്ടതുപോലെ ആ അമ്പലം തലയുയർത്തി നിൽക്കുന്നു.
എന്നാൽ ആ കാഴ്ചയ്ക്ക് പൂർണ്ണത നൽകിയത് അതിനും പിന്നിലെ ദൃശ്യമായിരുന്നു.
അമ്പലത്തിന് കാവൽ നിൽക്കുന്നതുപോലെ, ആകാശത്തെ തൊട്ടുനിൽക്കുന്ന വലിയൊരു മലനിര.
ആ മലയുടെ മുകളിൽ നിന്നും താഴേക്ക്, പടർന്നു പന്തലിച്ചു ഒഴുകിയിറങ്ങുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടം.
ദൂരെ നിന്ന് നോക്കുമ്പോൾ, സാക്ഷാൽ പരമശിവന്റെ ജടയിൽ നിന്നും ഗംഗ താഴേക്ക് ഒഴുകിയിറങ്ങുന്നതുപോലൊരു തോന്നൽ...
മലമുകളിൽ നിന്നും ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികൾ താഴെ പാടത്തേക്ക് പതിക്കുമ്പോൾ ഉണ്ടാകുന്ന നേർത്ത മൂടൽമഞ്ഞ് ആ പ്രദേശത്തെയാകെ ഒരു സ്വർഗ്ഗതുല്യമാക്കി മാറ്റുന്നുണ്ട്.
മനസ്സിലെ കാമവും ദേഷ്യവും എല്ലാം ആ ഒരൊറ്റ കാഴ്ചയിൽ അലിഞ്ഞുപോയതുപോലെ...
ഞാൻ നേരത്തേ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു...
എന്റെ മുതുകിൽ അമർന്നിരിക്കുന്ന നിധിയുടെ മുലകളാണ് സ്വർഗ്ഗം എന്ന് ചിന്തിച്ചിരുന്ന എനിക്ക് തെറ്റി...
യഥാർത്ഥ സ്വർഗ്ഗം അതല്ല...
ഇതാണ്... ഇതാണ് സ്വർഗ്ഗം...
സാക്ഷാൽ ഭഗവാൻ നേരിട്ട് ഭൂമിയിലേക്ക് ഇറങ്ങി വന്ന്, സ്വന്തം
💬 Comments
View all comments