0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

കൈകൾ കൊണ്ട് പണിതു വെച്ച വിശാലമായ സ്വർഗ്ഗം!..

ഞാനും അവന്മാരും വണ്ടി അറിയാതെ നിർത്തി ആ കാഴ്ച കൺകുളിരേ കണ്ടു...

കഴപ്പ് കാണിച്ച് ആ വഴിയിൽ തന്നേ നിന്നിരുന്നെങ്കിൽ ജീവിതത്തിൽവച്ച് കണ്ട ഏറ്റവും മനോഹരമായ കാഴ്ച്ച നഷ്ട്ടപെട്ടേനേ...

ഞാൻ ആരാധനാപ്പൂർവ്വം അവളെ നോക്കി...

നന്ദിയുണ്ട് മോളേ നന്ദിയുണ്ട്.... 😐

അവന്മാരുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു സച്ചിന്റെ കയ്യിലൊക്കെ കുറച്ചു പൂവ് കൊടുത്തെങ്കിലും അവൻ ആ നിമിഷം നിധിക്ക് വേണ്ടി പൂജ നടത്തിയേനേ...

"കഴിഞ്ഞിട്ടില്ല മക്കളേ വേറൊരു സാധനം കാണിക്കാനാണ് ഞാൻ നിന്നെയൊക്കെ ഇങ്ങോട്ട് കൊണ്ടു വന്നത്..."

അവളുടെ സ്വരത്തിൽ അവളുടെ നാടിന്റെ ഭംഗി ഓതിക്കുന്ന ചെറിയൊരു അഹങ്കാരമുണ്ടായിരുന്നു...

അവൾക്കത് കാണിക്കാനുള്ള പൂർണ്ണ അവകാശമുള്ളതുക്കൊണ്ട് മറുത്തൊന്നും ഞാൻ പറയാൻ നിന്നില്ല...

വണ്ടി വീണ്ടും ചലിപ്പിച്ചു തുടങ്ങി...

റോഡിലൂടെ കുറച്ചുകൂടെ ദൂരം പോയതും

ഇടത്തെ സൈഡിലുള്ള പാടത്തിന്റെ വരമ്പിലൂടെയുള്ള വഴിയിലൂടെ വണ്ടിയോടിക്കാൻ നിധി നിർദ്ദേശിച്ചു...

നിധിയുടെ നിർദ്ദേശപ്രകാരം ഞാൻ ബുള്ളറ്റ് ആ വരമ്പിലേക്ക് ഇറക്കി.

ടാറിട്ട റോഡിൽ നിന്നുള്ള മാറ്റം ആ യന്ത്രത്തിനും പിടിച്ചതുപോലെ, അതിന്റെ താളത്തിൽ ഒരു പ്രത്യേക രസം വന്നു ചേർന്നു.

ഇളം വെയിൽ ദേഹത്ത് തട്ടുമ്പോഴും, പാടത്തുനിന്നുള്ള തണുത്ത കാറ്റ് മുഖത്ത് അടിക്കുന്നത് വല്ലാത്തൊരു സുഖമായിരുന്നു.

ഇരുവശത്തും സ്വർണ്ണക്കതിരുകൾ കാറ്റിലാടുന്നതിനിടയിലൂടെ, രാജകീയമായി ഞങ്ങൾ മുന്നോട്ട് നീങ്ങി.

​മുന്നോട്ട് പോകുംതോറും ആ വലിയ മലയിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം ഒരു പുഴയായി മാറി ഞങ്ങൾക്ക് കൂട്ടിനെത്തി.

എന്തൊരു തെളിച്ചമായിരുന്നു ആ വെള്ളത്തിന്!

​അടിയിലെ ഉരുളൻ കല്ലുകൾ പോലും എണ്ണിപ്പെറുക്കാൻ കഴിയുന്നത്ര സുതാര്യം.

ഒഴുകുന്ന അമൃതുപോലെ തെളിഞ്ഞ ആ ജലം

💬 Comments

View all comments