0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

ഒരു സ്ഥലം വരേ പോയാലോ..."

പെട്ടെന്ന് നിധി പറഞ്ഞു. അവളുടെ കൈവിരലിൽ രണ്ട് ചാവി കിടന്ന് കറങ്ങുന്നതും കാണാം....

ഇതൊക്കെ ഇവൾ എപ്പോൾ എടുത്തു..

അവൾ പറയുന്ന കഥയിൽ മുഴുകിനിന്നതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല...

നിധിയുടെ ആ ചോദ്യം കേട്ടതും സച്ചിനും രാഹുലും പരസ്പരം ഒന്ന് നോക്കി.

​വാലാട്ടി നിൽക്കുന്ന രണ്ട് പട്ടിക്കുട്ടികളെ പോലെയാണ് അവരുടെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് തോന്നിയത്.

അവരുടെ ആ നോട്ടത്തിലും മുഖത്തെ ഭാവത്തിലും തന്നെ ഉണ്ടായിരുന്നു 'എങ്ങോട്ട് വരാനും ഞങ്ങൾ റെഡി' എന്ന ഉത്തരം.

​എനിക്ക് അത് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.

​"അതൊക്കെ ചോദിക്കാനുണ്ടോ... നീ വണ്ടിയുടെ കീ ഇങ്ങോട്ട് എടുക്ക്,...."

​സച്ചിൻ ആവേശത്തോടെ പറഞ്ഞു.

രാഹുലും അവനെ പിന്താങ്ങി തലയാട്ടി.

​ഇവന്മാരുടെ ഈ ആവേശം കണ്ടപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി.

ഉച്ചക്കത്തെ ഫുഡും കഴിച്ച് സുഖമായി ഒന്ന് മയങ്ങാൻ പ്ലാൻ ഇട്ടപ്പോഴാണ് ഇവളും ഇവന്മാരും കൂടി കറങ്ങാൻ ഇറങ്ങുന്നത്.

​ഇപ്പോൾ തന്നെ നടുവ് ഒടിഞ്ഞ പരുവത്തിലാണ്, ഇനി വയ്യ...

​ഞാൻ പതിയെ അവിടെ നിന്നും സ്കൂട്ട് ആവാൻ തീരുമാനിച്ചു...

​"അല്ല... നിങ്ങൾ പോയിട്ട് വാ. എനിക്ക് നല്ല ക്ഷീണം, ഞാനൊന്ന് കിടക്കട്ടെ..."

​കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത് വരുത്തി, പതുക്കെ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി...

പെട്ടെന്നാണ് കയ്യിൽ ഒരു പിടി വീണത്..

ആ കൈകളുടെ മൃതുലതയിൽ തന്നെ അത് ആരുടെ കൈകളാണ് എന്നെനിക്ക് മനസ്സിലായി....

ഇവൾക്കിതെന്തിന്റെ കേടാണ്..... 😤

ഞാൻ തിരിഞ്ഞു 'എന്താ' എന്നുള്ള അർത്ഥത്തിൽ അവളെ ഒന്ന് നോക്കി...

പക്ഷേ, തിരിഞ്ഞു നോക്കിയപ്പോൾ കണ്ട അവളുടെ ആ മുഖത്തിന് മുൻപിൽ ഞാൻ വീണ്ടും തോറ്റുപോയി...

​ആ മുഖത്തെ നിഷ്കളങ്കതയും ഭംഗിയും കണ്ടാൽ പിന്നെ എങ്ങനെയാണ് ഒന്ന് ദേഷ്യപ്പെടാൻ പോലും തോന്നുക?

അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.

മനസ്സിൽ വിചാരിക്കുന്നത് ഒന്ന്, പക്ഷേ ആ മുഖത്തേക്ക് നോക്കുമ്പോൾ നടക്കുന്നത് മറ്റൊന്ന്.

​രക്ഷപ്പെടാൻ വഴിയുണ്ടോ എന്ന് നോക്കി ഞാൻ കണ്ണുകൾ കൊണ്ട് പരമാവധി ദയനീയമായി അവളെ ഒന്ന് നോക്കി. 'എന്നെ വെറുതെ വിട്ടേക്കൂ, ഞാനൊന്ന് കിടക്കട്ടെ'

💬 Comments

View all comments