Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]
എന്നൊരു അപേക്ഷ ആ നോട്ടത്തിൽ ഉണ്ടായിരുന്നു.
പക്ഷേ, തിരിച്ചു കിട്ടിയ മറുപടിയോ? എന്റെ ദയനീയതയൊക്കെ എവിടെക്കിടക്കുന്നു! അതിനേക്കാൾ നൂറുമടങ്ങു പാവത്തം നിറഞ്ഞ, ഏതൊരു കല്ലിനെയും അലിയിക്കുന്ന നോട്ടമായിരുന്നു അവളുടേത്.
ഒരക്ഷരം മിണ്ടാതെ തന്നെ, ആ വിടർന്ന കണ്ണുകൾ ചുരുക്കി അവൾ എന്നോട് കെഞ്ചുകയായിരുന്നു... 'പ്ലീസ്... ഒന്നും പറയണ്ട... കൂടെ വന്നാൽ മതി...' എന്ന അർത്ഥത്തിൽ.
അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ, ഇനി ഉറക്കമല്ല, ഉയിര് പോയാലും കൂടെ പോകാതിരിക്കാൻ പറ്റില്ലെന്ന് എനിക്ക് ഏകദേശം മനസ്സിലായി....
"ശരി വാ... "
ഞാൻ അവളോട് പറഞ്ഞു
എന്റെ സമ്മതം കിട്ടിയ ആ നിമിഷം, അവളുടെ മുഖം മങ്ങിക്കിടന്ന ഒരു മുറിയിൽ പെട്ടെന്ന് നൂറ് വാട്ടിന്റെ ബൾബ് തെളിഞ്ഞതുപോലെ പ്രകാശപൂരിതമായി.
ആ കണ്ണുകളിൽ കണ്ട തിളക്കം വെറുമൊരു സന്തോഷമായിരുന്നില്ല, മറിച്ച് ഏറെ കൊതിച്ച ഒന്ന് സ്വന്തമാക്കിയതിന്റെ വിജയമായിരുന്നു.
അവൾ എന്റെ കൈത്തണ്ടയിൽ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.
ആ സ്പർശനത്തിന് വല്ലാത്തൊരു ചൂടുണ്ടായിരുന്നു എന്നെ തന്നോട് ചേർത്തുനിർത്താനുള്ള ഒരു അവകാശം ആ പിടിയിൽ എനിക്ക് അനുഭവപ്പെട്ടു.
അത് കണ്ടതും സച്ചിനും രാഹുലും പരസ്പരം നോക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവരുടെ മുഖത്ത് വിരിഞ്ഞ ആ കള്ളച്ചിരിയിലും നാണത്തിലും എനിക്കെതിരെ എന്തോ കുസൃതി ഒളിഞ്ഞിരിപ്പുണ്ടെന്ന് വ്യക്തമായിരുന്നു.
പക്ഷേ, ആ നിമിഷം അതൊന്നും ശ്രദ്ധിക്കാനോ തിരുത്താനോ എനിക്ക് തോന്നിയില്ല. കാരണം, അവളുടെ ആ സാമീപ്യവും സ്പർശനവും എന്നിലെ നിയന്ത്രണങ്ങളെപ്പോലും അലിയിച്ചുകളയുന്ന മട്ടിൽ ഞാനും ആസ്വദിച്ചു തുടങ്ങിയിരുന്നു.
പെട്ടെന്നാണ് അവൾ ബൈക്കിന്റെ ഒരു താക്കോലെടുത്ത് അവർക്ക് നേരെ എറിഞ്ഞത്.
"ഇന്നാ... ഇത് പിടിച്ച് നിങ്ങള്‍ രണ്ടാളും ആ ബൈക്കില്‍ വാ. ഞാനും ദേവയും വേറെ വരാം..."
അവളുടെ സ്വരത്തിൽ ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു.
സ്വാഭാവികമായും അവളുടെ കയ്യിലുള്ള മറ്റേ ബുള്ളറ്റിന്റെ താക്കോൽ അവൾ എനിക്ക് തരുമെന്നും, ഞാൻ വണ്ടി ഓടിക്കണമെന്നുമാണ് ഞാൻ കരുതിയത്.
പക്ഷേ, എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൾ നേരെ ചെന്ന് ആ റോയൽ എൻഫീൽഡിന്റെ സീറ്റിലേക്ക് കയറി ഇരുന്നു.
ആ ഇരിപ്പിലും ഭാവത്തിലും, 'ഇന്ന് വണ്ടി ഞാൻ തന്നെ പറത്തും' എന്നൊരു വാശി പ്രകടമായിരുന്നു.
"അവിടെ അന്തംവിട്ടു
💬 Comments
View all comments