0%

Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]

വിചാരിച്ച് ഞാൻ അകത്തേക്ക് കയറാൻ തുടങ്ങി.

​"ഒരു മിനിറ്റ്... അവസാനമായി ഒരു ചോദ്യം കൂടെ ചോദിച്ചോട്ടെ...?"

​രാഹുലിന്റെ ശബ്ദം കേട്ട് ഞാൻ നിന്നു.

അവൻ നിധിയെ നോക്കി നിൽക്കുകയാണ്.

​ചായയുടെ കാര്യം തല്ക്കാലം മാറ്റി വെച്ച് അവൻ ചോദിക്കാൻ പോകുന്ന കാര്യത്തിൽ ഞാൻ ശ്രദ്ധ കൊടുത്തു.

​"അല്ല... നിങ്ങൾക്ക് ഇതൊരു ലൂപ്പ് ആണെന്നും, എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്നും ഏകദേശം അറിയാലോ...?"

​അവൻ ഗൗരവത്തോടെ തുടർന്നു:

​"എന്നിട്ടും എന്തുകൊണ്ട് നിങ്ങൾക്ക് മരിക്കാതെ ഇരുന്നൂടാ...? കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ, അപകടം വരുമെന്ന് അറിയാവുന്നതുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി ആ മരണം സംഭവിക്കാതെ നിങ്ങൾക്ക് ജീവിച്ചൂടെ?"

​അവൻ ആമിയോടും നിധിയോടുമായി ചോദിച്ചു..

​"അങ്ങനെ നിങ്ങൾ മരിച്ചില്ലെങ്കിൽ... പിന്നെ എങ്ങനെയാണ് ഈ ലൂപ്പ് റീസെറ്റ് ആവുന്നത്...?"

രാഹുലിന്റെ നാവിൽ നിന്നും വീണ ആ വലിയ വാക്കുകൾ കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി.

​സാധാരണ തമാശയും കാര്യവുമില്ലാത്ത വർത്തമാനവും മാത്രം പറയുന്ന ഇവന്റെ തലയിൽ ഇങ്ങനെയൊരു ചോദ്യം ഉദിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

സത്യം പറഞ്ഞാൽ, എന്റെ കിളികൾ വരെ ഒന്ന് പകച്ചുപോയി. ഇവൻ ഇത്രയും വിവേകം ഉള്ളവനായിരുന്നോ..?

​"നല്ല ചോദ്യം... വെരി ഗുഡ്..."

​എന്റെ ഞെട്ടൽ മാറും മുൻപേ ആമി അവന്റെ അരികിലേക്ക് നടന്നു. ഒരു ചിരിയോടെ അവൾ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.

​"ഇത്രയും നേരം സംസാരിച്ചിട്ടും ആർക്കും തോന്നാത്ത ഒരു സംശയമാണ് നീ ഇപ്പോൾ ചോദിച്ചത്..."

​ആമിയുടെ ആ സ്പർശനവും അഭിനന്ദനവും കേട്ടതും രാഹുലിന്റെ മട്ടും ഭാവവും അപ്പാടെ മാറി. അവനൊന്ന് പുളകം കൊണ്ടു. ലോട്ടറി അടിച്ചവനെപ്പോലെ അവൻ ഇളിച്ചുകൊണ്ട് ഞങ്ങളെ നോക്കി.

അതിന് കാരണവുമുണ്ട്.ആമിയുടെ വായിൽ നിന്നും ഒരു പ്രശംസ ലഭിക്കുക എന്നുവെച്ചാൽ അത് ലോകവസാനത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്

​രാഹുലിന്റെ ആവേശത്തോടെയുള്ള നിൽപ്പ് കണ്ട് നിധി അവനെയൊന്ന് നോക്കി.

പക്ഷേ അവൾ തിരിച്ച് സമ്മാനിച്ചത് വല്ലാതെ മങ്ങിയ, നിർജീവമായ ഒരു ചിരിയായിരുന്നു.

​"അതൊന്നും നടക്കില്ല രാഹുലേ..."

അവൾ സാവധാനം പറഞ്ഞു.

​അതുകേട്ടതും രാഹുലിന്റെ മുഖത്തെ ആ പ്രകാശം അണഞ്ഞു.

​"അതെന്താ...? എന്താ കാരണം?"

ഇത്തവണ ആകാംഷ

💬 Comments

View all comments