0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

നിധിയുടെ കാവൽക്കാരൻ 15

Nidhiyude Kaavalkkaran Part 15 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


പല പല ചിന്തകൾ തലയിൽ ഉദിച്ചതും, കട്ടപിടിച്ച മഞ്ഞ് വീണ്ടും ഒഴുകിയെത്തി. ആ രൂപങ്ങളെ മെല്ലെ വിഴുങ്ങി, കാഴ്ചയിൽ നിന്നും മറച്ചു.

​"എന്താടാ... നോക്കി നിൽക്കുന്നത്?"

​വഴിയരികിലെ മണ്ണിൽ തളർന്നിരിക്കുകയായിരുന്നു സച്ചിൻ. അവന്റെ ആ ചോദ്യത്തിൽ വലിയൊരു നിസ്സംഗതയുണ്ടായിരുന്നു.

​പക്ഷേ, ആ ചോദ്യത്തിന് എനിക്ക് നൽകാൻ മറുപടി ഉണ്ടായിരുന്നില്ല.

​സത്യത്തിൽ ഞങ്ങൾക്ക് ആർക്കും പരസ്പരം ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. തളർന്ന കാലുകൾക്ക് വിശ്രമം നൽകാനെന്നോണം, ഞങ്ങൾ ഓരോരുത്തരായി ആ റോഡരികിലെ മണ്ണിലേക്ക് ഇരുന്നു.

​ചുറ്റും കനത്ത നിശബ്ദത.

​ആരും സംസാരിക്കുന്നില്ല... ആരും അനങ്ങുന്നില്ല...

​അനുഭവിച്ച ഭീകരതയുടെ ഞെട്ടൽ മാറാതെ, എല്ലാവരും അവരവരുടേതായ ചിന്തകളുടെ ലോകത്തായിരുന്നു.

​ഞാൻ മെല്ലെ റോസിനെ നോക്കി.

​അത്രയും നേരം അനുഭവിച്ച പേടിയും, ഓട്ടത്തിന്റെ ക്ഷീണവും കാരണം അവൾ ആമിയുടെ തോളിൽ തലചായ്ച്ച് ഉറങ്ങിപ്പോയിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ ആമി അവളെ ചേർത്തുപിടിച്ചിട്ടുണ്ട്.

​തൊട്ടപ്പുറത്ത് കൃതികയെ കണ്ടു. അവളും വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണുകൾ അടഞ്ഞുപോകുന്നുണ്ട്. ഏതു നിമിഷവും ഉറക്കത്തിലേക്ക് വഴുതി വീഴാൻ അവളും തയ്യാറെടുക്കുകയാണ്.

​ഇനിയും ഇവിടെ സമയം കളയുന്നത് ബുദ്ധിയല്ലെന്ന് തോന്നി, കാലുകൾക്ക് ബലം കൊടുത്ത് ഞാൻ പതിയെ എഴുന്നേറ്റു.

​നേരെ സച്ചിന്റെ അടുത്തേക്ക് ചെന്ന് ഞാൻ അവന് നേരെ കൈ നീട്ടി.

​"എടാ... ആ ബൈക്കിന്റെ കീ ഇങ്ങെടുത്തേ..."

​ക്ഷീണിച്ച കണ്ണുകളോടെ അവൻ എന്നെ തലയുയർത്തി നോക്കി.

​"എന്തിനാടാ...?"

​"ഇവരെ ഇനിയും ഇവിടെ ഇരുത്തുന്നത് ശരിയല്ല... ഞാൻ ഇവരെ രണ്ടുപേരെയും വീട്ടിലൊന്ന് കൊണ്ടാക്കി വരാം..."

​ഉറങ്ങി വീഴാറായ റോസിനെയും കൃതികയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

​അവൻ ഒന്ന് ആലോചിച്ചു. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.

​"വേണ്ട... നീ ഒറ്റയ്ക്ക് പോകണ്ട. നമുക്ക് എല്ലാവർക്കും കൂടി പോകാം. ഇനി ആരും തനിച്ച് നിൽക്കണ്ട..."

​അവന്റെ ആ തീരുമാനത്തിന് ഞാൻ എതിരഭിപ്രായം പറഞ്ഞില്ല.

​ക്ഷീണം വകവെക്കാതെ എല്ലാവരും അവിടെ നിന്നും എഴുന്നേറ്റു....

​"നിങ്ങൾ കാറിൽ കയറിക്കോ... ഞാനും രാഹുലും ബൈക്കിൽ വരാം."

​സച്ചിൻ

💬 Comments

View all comments