0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടി.

"അല്ലടാ... നിന്റെ കഴുത്തിലെ കാര്യം മാത്രമല്ല, നിന്റെ ശരീരത്തിനും നല്ല മാറ്റമുണ്ട്. കുറച്ചുകൂടെ മസിലൊക്കെ വന്ന്, ബോഡി ഒക്കെ നല്ല ഷേപ്പായിട്ടുണ്ടല്ലോ..."

രാഹുൽ എന്റെ ശരീരത്തിലേക്ക് അത്ഭുതത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

ഞാനും എന്റെ ശരീരത്തിലേക്കൊന്ന് നോക്കി...

കുറച്ചു നേരം നോക്കി നിന്നപ്പോൾ എനിക്കും എന്തൊക്കെയോ മാറ്റം വന്നത് പോലെ

എന്നാൽ ആ കാര്യം ഉറപ്പിച്ചത് സച്ചിന്റെ മറുടിയായിരുന്നു...:

"ശരിയാ.. എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്..."

അതുകേട്ടതും എന്റെ ഉള്ളിൽ ദൃടമായ ചിന്തകൾ കടന്നുവന്നു....

സിനിമയിലൊക്കെ നായകന്മാർക്ക് ഇടിയോ കടിയോ ഒക്കെ കിട്ടി കഴിയുമ്പോൾ സൂപ്പർ പവർ കിട്ടുന്ന ആ ഒരു സീൻ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

ഇനി അതാണോ സംഭവം? എനിക്കും എന്തെങ്കിലും ശക്തി ഒക്കെ കിട്ടിക്കാണുമോ?

ഞാൻ ഒരു തീരുമാനത്തിലെത്തി. ഇതാണ് അവസരം. ദൈവം എനിക്ക് തന്ന സൂപ്പർ പവർ ടെസ്റ്റ് ചെയ്യാൻ ഇതിലും നല്ലൊരു സമയം വേറെയില്ല.

മനസ്സിൽ ഉറച്ച തീരുമാനവുമായി, ഒരു മാസ്സ് ഹീറോയെപ്പോലെ ഞാൻ നടന്നു ചുമരിന്റെ അടുത്തേക്ക് നീങ്ങി.

"എല്ലാവരും കുറച്ചു പുറകോട്ട് മാറിനിന്നോ... "

ഞാൻ അവരോടായി പറഞ്ഞു...

എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കാണ്...

ചുമരിന്റെ മുന്നിലെത്തിയതും ശ്വാസം ആഞ്ഞുവലിച്ചു, സർവ്വ ശക്തിയും ഏകാഗ്രതയും വലംകൈയ്യലേക്ക് ആവാഹിച്ച്... ചുമരിലേക്ക് നോക്കി ഒരൊറ്റ ഇടി!

'ഠപ്പേ!!'

വലിയൊരു ശബ്ദം ഡൈനിങ് ഹാളിലാകെ മുഴങ്ങി.

ഇടിച്ച പോസിൽ തന്നെ ഞാൻ അനങ്ങാതെ നിന്നു. ബാക്കിയുള്ളവർ ശ്വാസമടക്കിപ്പിടിച്ച് എന്നെത്തന്നെ നോക്കുന്നുണ്ട്. ചുമര് വിണ്ടുകീറിയോ എന്നാവും അവർ നോക്കുന്നത്.

പക്ഷേ സത്യം എനിക്കല്ലേ അറിയൂ...

ചുമരിന് ചെറിയൊരു പോറൽ മാത്രമേ ഏറ്റിട്ടുള്ളു! പക്ഷേ എന്റെ കൈ...അത് ഒടിഞ്ഞു എന്ന് തോന്നുന്നു... 😐

കൈവിരലുകൾക്കിടയിലൂടെ കൊടുംവേദന അരിച്ചു കയറുന്നുണ്ടായിരുന്നു.

സൂപ്പർ പവറുമില്ല, ഒരു മൈരുമില്ല...

വേദന കൊണ്ട് നിറഞ്ഞ കണ്ണുകളോടെ ഞാൻ പതുക്കെ ആ കൈ മറ്റേ

💬 Comments

View all comments