0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

കയ്യിനുള്ളിൽ പൊതിഞ്ഞുപിടിച്ചു...

ഞാൻ തിരിഞ്ഞ് എല്ലാവരെയും ഒന്ന് നോക്കി...പ്രേത്യേകിച്ച് രാഹുലിനേ..

"ദേവാ ഞാൻ വെറുതേ പറഞ്ഞതാടാ.... 🙂"

നന്ദിയുണ്ട് മൈരേ നന്ദിയുണ്ട്....

കൂടുതൽ ഒന്നും പറയാതെ ഞാൻ പോയി ഒരു ചെയറിലിരുന്നു...

"വേദയുണ്ടോ.... "

അത് ചോദിക്കുമ്പോഴും നിധിയുടെ ചുണ്ടുകളിലേ ചിരി എനിക്ക് കാണാമായിരുന്നു.അവളുടെ മുഖത്ത് മാത്രമല്ല എല്ലാവരും തികട്ടി വരുന്ന ചിരി കടിച്ചുപിടിച്ച് നിൽക്കുകയാണ്....

ഛേ മൊത്തത്തിൽ നാറി നാണം കെട്ട് കയ്യും പോയി മാനവും പോയി...

"സാരമില്ലടാ... ഇത് പണ്ടുണ്ടാക്കിയ വീടല്ലേ? അതുകൊണ്ടാ ചുമരിനൊക്കെ ഇത്രയും ബലം. നീ വിഷമിക്കണ്ട, ഞാൻ പോയി കുറച്ച് ഐസ് ക്യൂബ്സ് എടുത്തുകൊണ്ട് വരാം. അത് വെച്ചാൽ വേദന മാറിക്കോളും. ഇനി എന്നിട്ടും മാറിയില്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോവാം..."

​എന്റെ തോളിൽ കൈവെച്ച്, ആശ്വാസവാക്കുകളുമായി ആമി അരികിലെത്തി.

​ആദ്യം അവളും എന്നെ കളിയാക്കുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ, ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് മനസ്സിലായി, പാവം... അവൾ ശരിക്കും കാര്യമായി പറഞ്ഞതാണ്. അവളുടെ വാക്കുകളിൽ പരിഹാസമില്ല, കരുതൽ മാത്രമേയുള്ളൂ.

​സത്യത്തിൽ ഈ കൂട്ടത്തിൽ അവൾക്ക് മാത്രമേ എന്നോട് എന്തെങ്കിലും സ്നേഹമുള്ളൂ...

​അവളെ നോക്കി ഞാൻ മനസ്സ് നിറഞ്ഞ് നിൽക്കുമ്പോഴേക്കും, ചുറ്റുമുള്ളവരുടെ ചിരിയുടെ ശബ്ദം കൂടി കൂടി വന്നു. ആമിയും ചേച്ചിയുമൊഴിച്ചു ബാക്കിയുള്ളവരെല്ലാം മാതിമറന്ന് ചിരിക്കുകയാണ്..

​അത് സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ, ദേഷ്യവും നാണക്കേടും കൊണ്ട് എനിക്ക് കണ്ണ് കാണാതായ അവസ്ഥ!

​പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ, മുന്നിലെ ടേബിളിലേക്ക് ഞാൻ ആഞ്ഞൊരു അടി കൊടുത്തു.

​വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാൻ... നേരത്തെ ഇടിച്ച് പപ്പടമായ അതേ കൈ വെച്ചു തന്നെയായിരുന്നു ആ അടിയും!

​ടേബിളിൽ കൈ പതിഞ്ഞതും, നക്ഷത്രങ്ങൾ ചുറ്റും പറക്കാൻ തുടങ്ങിയിരുന്നു....

ഇത്തവണ പിടിച്ചുനിൽക്കാൻ എനിക്കായില്ല.

എന്റെ മുഖം വേദന കൊണ്ട് വലിഞ്ഞുമുറുകി, കണ്ണുകൾ ഇറുക്കിയടച്ചു പോയി. പല്ലുകൾക്കിടയിലൂടെ അറിയാതെ ഒരു ഞരക്കം പുറത്തുവന്നു.

💬 Comments

View all comments