Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]
ഇതിന് മുൻപ് കണ്ടിട്ടില്ലായിരുന്നു എന്ന്..."
അടുത്ത നിർദ്ദേശവും വന്നു.
ഞാൻ സാവധാനം ചേച്ചിക്ക് പിന്തിരിഞ്ഞ് നിന്നു.
ആ സമയത്താണ് സ്റ്റെപ്പിറങ്ങി ആമിയും നിധിയും, മുറികളിലിൽ നിന്നും സച്ചിനും രാഹുലും അവിടേക്ക് വന്നത്.
ഡൈനിങ് ഹാളിന്റെ നടുക്ക്, മേൽവസ്ത്രമില്ലാതെ നിൽക്കുന്ന എന്നെ കണ്ടതും ആമി വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു. എന്റെ പുറകിൽ വന്നു നിന്ന്, കഴുത്തിന് താഴേക്ക് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു.
"എടാ നിന്റെ കഴുത്തിലെ ടാറ്റുവിന്റെ വലിപ്പം കൂടിയല്ലോ...ഒപ്പം നിറവും കുറച്ച് കൂടിയിട്ടുണ്ട്.."
അവൾ പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടി.
"അല്ലടാ... നിന്റെ കഴുത്തിലെ കാര്യം മാത്രമല്ല, നിന്റെ ശരീരത്തിനും നല്ല മാറ്റമുണ്ട്. കുറച്ചുകൂടെ മസിലൊക്കെ വന്ന്, ബോഡി ഒക്കെ നല്ല ഷേപ്പായിട്ടുണ്ടല്ലോ..."
രാഹുൽ എന്റെ ശരീരത്തിലേക്ക് അത്ഭുതത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
ഞാനും എന്റെ ശരീരത്തിലേക്കൊന്ന് നോക്കി...
കുറച്ചു നേരം നോക്കി നിന്നപ്പോൾ എനിക്കും എന്തൊക്കെയോ മാറ്റം വന്നത് പോലെ
എന്നാൽ ആ കാര്യം ഉറപ്പിച്ചത് സച്ചിന്റെ മറുടിയായിരുന്നു...:
"ശരിയാ.. എന്തൊക്കെയോ മാറ്റങ്ങൾ വന്നിട്ടുണ്ട്..."
അതുകേട്ടതും എന്റെ ഉള്ളിൽ ദൃടമായ ചിന്തകൾ കടന്നുവന്നു....
സിനിമയിലൊക്കെ നായകന്മാർക്ക് ഇടിയോ കടിയോ ഒക്കെ കിട്ടി കഴിയുമ്പോൾ സൂപ്പർ പവർ കിട്ടുന്ന ആ ഒരു സീൻ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.
ഇനി അതാണോ സംഭവം? എനിക്കും എന്തെങ്കിലും ശക്തി ഒക്കെ കിട്ടിക്കാണുമോ?
ഞാൻ ഒരു തീരുമാനത്തിലെത്തി. ഇതാണ് അവസരം. ദൈവം എനിക്ക് തന്ന സൂപ്പർ പവർ ടെസ്റ്റ് ചെയ്യാൻ ഇതിലും നല്ലൊരു സമയം വേറെയില്ല.
മനസ്സിൽ ഉറച്ച തീരുമാനവുമായി, ഒരു മാസ്സ് ഹീറോയെപ്പോലെ ഞാൻ നടന്നു ചുമരിന്റെ അടുത്തേക്ക്
💬 Comments
View all comments