0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

തുറന്ന് വാതിൽ പാളികൾ അകത്തേക്ക് നീങ്ങിയതും, മുന്നിൽ റോസും കൃതികയും!

"ആഹ്... നിങ്ങൾ വന്നോ... കേറി വാ..."

ചേച്ചി അവരെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.

അകത്തേക്ക് കയറിയ കൃതികയുടെ കണ്ണുകൾ ആദ്യം തേടിയത് എന്നെയായിരുന്നു. ഹാളിൽ സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടതും അവളുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസം തെളിഞ്ഞു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് നടന്നു വന്നു. സോഫയിൽ ഇരിക്കുകയായിരുന്ന എന്നെ അവൾ ഇറുകെ കെട്ടിപ്പിടിച്ചു.

അവളുടെ ശ്വാസം എന്റെ കഴുത്തിൽ തട്ടി.

"സോറി ഡാ... ഞാൻ... ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു. എനിക്ക് തെറ്റുപറ്റിപ്പോയി... ഇനി ഒരിക്കലും ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല..."

ആദ്യമായിട്ടായിരുന്നു അവൾ കുറ്റബോധം നിറഞ്ഞ സ്വരത്തോട് കൂടി സംസാരിക്കുന്നത് ഞാൻ കേട്ടത്...

കൈ അനക്കാൻ വയ്യാത്തതുകൊണ്ട്, തിരികെ കെട്ടിപ്പിടിക്കാനാവാതെ ഞാൻ ഒരു പ്രതിമ പോലെ അങ്ങനെ ഇരുന്നു കൊടുത്തു.

കുറച്ചുനേരം കഴിഞ്ഞ്, എന്റെ ശരീരത്തിൽ നിന്നും അടർന്നുമാറി അവൾ എന്റെ മുഖത്തേക്ക് നോക്കി.

"എന്താടാ... എന്നോടുള്ള പിണക്കം ഇതുവരെയും മാറിയില്ലേ?"

അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

"ഏയ്... എനിക്ക് പിണക്കമൊന്നുമില്ല..."

"പിന്നെന്താ എന്നെ തിരിച്ച് കെട്ടിപ്പിടിക്കാത്തേ?"

കുട്ടിത്തം മാറാത്ത പരാതിയോടെ അവൾ ചോദിച്ചു.

മറുപടിയൊന്നും പറയാതെ, ഞാൻ എന്റെ വലംകൈ സാവധാനം ഉയർത്തി കാണിച്ചു. നീലിച്ചു വീർത്ത്, കല്ലിച്ച പാടുകളുമായി ഇരിക്കുന്ന എന്റെ കൈ കണ്ടതും അവൾ ഞെട്ടിപ്പോയി....

"അയ്യോ... കയ്യിനെന്തു പറ്റി ദേവാ?"

ആധി കയറിയ അവൾ, വെപ്രാളത്തോടെ എന്റെ ആ കൈ വലിച്ച് പിടിച്ചു.

"ആഹ്!!"

വേദനയുള്ള കൈ പെട്ടെന്ന് വലിച്ചപ്പോൾ, ഒരു മിന്നൽപ്പിണർ പോലെ വേദന എന്റെ ഞരമ്പുകളിലൂടെ പാഞ്ഞു കയറി. ഞാൻ പല്ലുകൾ കൂട്ടിയിടിച്ച് വേദന കടിച്ചമർത്തി.

അത് കണ്ടതും, തൊട്ടടുത്തുണ്ടായിരുന്ന ആമി പെട്ടെന്ന് ഇടപെട്ടു.

ഒട്ടും മയമില്ലാതെ, ആമി കൃതികയുടെ കൈ എന്റെ കയ്യിൽ

💬 Comments

View all comments