Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]
ഇന്നലെ കണ്ട ആ രാക്ഷസിയുടെ ശബ്ദമാണോ ഇതെന്ന് വിശ്വസിക്കാൻ പോലും എനിക്ക് പ്രയാസം തോന്നി.
ആ ശബ്ദത്തിലെ മാസ്മരികതയിൽ എന്റെ കാലുകൾ തറഞ്ഞുപോയി. മുന്നോട്ട് വെച്ച കാൽ തിരിച്ചെടുത്ത്, ഒരു വിവശനെപ്പോലെ ഞാൻ സാവധാനം പിന്നിലേക്ക് തിരിഞ്ഞു.
അവൾ ആ യോഗാസനത്തിൽ നിന്നും മുക്തയായിരുന്നു.... വിയർപ്പുതുള്ളികൾ തിളങ്ങുന്ന മുഖത്തോടെ, കൗതുകം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആ നോട്ടത്തിൽ എന്നെ പൂർണ്ണമായും കീഴ്പ്പെടുത്തുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു.
"ഇങ്ങോട്ട് വാ..."
വീണ്ടും ആ ശബ്ദം... ഇത്തവണ അതൊരു അപേക്ഷയായിരുന്നില്ല, മറിച്ച് അനുസരിക്കാൻ മാത്രം കഴിയുന്ന ഒരു കല്പനയായിരുന്നു.
ഞാൻ പൂർണ്ണമായും അവളിലേക്ക് തിരിഞ്ഞു.
ആ കറുത്ത യോഗ വസ്ത്രം അവളുടെ വെളുത്ത ഉടലിനോട് ചേർന്നുനിന്ന്, ഓരോ വടിവുകളെയും എടുത്തു കാണിക്കുന്നു.
കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികൾ, ആ വസ്ത്രത്തിനുള്ളിലെ ഇരുളിലേക്ക് വഴിമാറുന്നത് ഞാൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു.
എന്റെ നോട്ടം കണ്ടിട്ടാവണം, അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞ ഒരു തിളക്കം വന്നു.
അവൾ വലതുകൈ മെല്ലെ ഉയർത്തി, ചൂണ്ടുവിരൽ മടക്കി എന്നെ അരികിലേക്ക് വിളിച്ചു.
"പേടിക്കണ്ട... അടുത്ത് വാ..."
പോകരുത് എന്ന് എന്റെ ബുദ്ധിക്ക് അറിയാമായിരുന്നു. ഇന്നലെ എന്നെ വായുവിൽ തെറിപ്പിച്ചവളാണ്, അപകടകാരിയാണ്. പക്ഷേ, എന്റെ കാലുകൾക്ക് സ്വന്തം ഇച്ഛാശക്തി നഷ്ടപ്പെട്ടതുപോലെ തോന്നി. ആ കണ്ണുകളിലെ കാന്തികശക്തി എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.
ഒരു മന്ത്രത്തിന് കീഴ്പ്പെട്ടവനെപ്പോലെ, ഞാൻ പതുക്കെ ആ പലകയുടെ അടുത്തേക്ക് നടന്നു.
അടുത്തെത്തും തോറും അവളുടെ ശരീരത്തിൽ നിന്നും വരുന്ന ആ വിയർപ്പിന്റെ ഗന്ധം... മുല്ലപ്പൂവിനോടൊപ്പമുള്ള ആ പെൺഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി. അത്
💬 Comments
View all comments