0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

അവസ്ഥ. ആ മാന്ത്രിക വാതിൽ കടന്ന് പുറത്തുവന്നതും, രുധിരമണിയുടെ ശക്തി അവസാനിച്ചു. ഞങ്ങൾ വീണ്ടും വെറും സാധാരണ മനുഷ്യരായി. ഇത്രയും നേരം ആ മുറിക്കുള്ളിൽ വെച്ച് ചെയ്ത കഠിനാനദ്ധ്വാനത്തിന്റെ മുഴുവൻ ഭാരവും വേദനയും ക്ഷീണവും ഒരൊറ്റ നിമിഷം കൊണ്ട് ഈ പാവം മനുഷ്യശരീരത്തിലേക്ക് അടിച്ചുകയറുകയായിരുന്നു!

കരഞ്ഞു കരഞ്ഞ് എന്റെ കണ്ണിലെ വെള്ളം പോലും വറ്റിപ്പോയിരുന്നു. ഒന്നു വിരലനക്കാൻ പോലും കഴിയാതെ ആ ഇടനാഴിയിലെ തണുത്ത തറയിൽ കിടന്ന് ഞങ്ങൾ പിടഞ്ഞു.

കുറച്ചുകഴിഞ്ഞപ്പോൾ എവിടെനിന്നോ ആ വീട്ടിലെ ചില ജോലിക്കാർ അങ്ങോട്ട് വന്നു. ഒരു ചാക്ക് അരി വലിച്ചുകൊണ്ടുപോകുന്നതുപോലെ, അവർ യാതൊരു ദയയുമില്ലാതെ നിലത്തുകിടന്ന ഞങ്ങളുടെ കയ്യും കാലും പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി ഞങ്ങളുടെ റൂമിലേക്ക് ഇട്ടു.

തറയിൽ വന്ന് വീണ ഞാൻ, വേദനകൊണ്ട് കലങ്ങിമറിഞ്ഞ കണ്ണുകൾ പതുക്കെ തുറന്ന് ആ മുറിക്ക് ചുറ്റുമൊന്ന് നോക്കി.

ആ കാഴ്ച കണ്ടതും എന്റെ ഉള്ളിലെ സകല വേദനയും സങ്കടവും മാറി അവിടെ വലിയൊരു ആശ്വാസം നിറഞ്ഞു!

പെണ്ണുങ്ങളെല്ലാവരും ഞങ്ങളുടെ അതേ അവസ്ഥയിൽ തന്നെ മുറിയുടെ ഓരോ മൂലയിലായി കിടപ്പുണ്ട്! ആമി, നിധി, കൃതിക, റോസ്... എല്ലാവരും! ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, കണ്ണ് തുറന്ന് ഒന്ന് ഞങ്ങളെ നോക്കിയതല്ലാതെ ഒരു ചെറുവിരൽ പോലും അനക്കാൻ അവർക്കും കഴിയുന്നില്ലായിരുന്നു.

മാനസയും നാഗികയും ചേർന്ന് അവൾമാർക്കും നല്ല ഒന്നാന്തരം ട്രെയിനിങ് തന്നെ കൊടുത്തിട്ടുണ്ടെന്ന് ആ കിടപ്പ് കണ്ടപ്പോൾ എനിക്ക് വ്യക്തമായി.

തളർന്നുകിടക്കുന്ന സച്ചിനെയും രാഹുലിനെയും, പിന്നെ മൂലയിൽ അനങ്ങാൻ കഴിയാതെ കിടക്കുന്ന അവൾമാരെയും മാറിമാറി നോക്കി ഞാൻ വല്ലാത്തൊരു സമാധാനത്തോടെ വലിയൊരു നെടുവീർപ്പിട്ടു...

"ഹോ... സമാധാനം... ഇതിപ്പോ ഞങ്ങൾ മാത്രമല്ലല്ലോ..."

എല്ലാവർക്കും പണി കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ, വേദനകൾക്കിടയിലും എന്റെ ചുണ്ടിലൊരു ചെറിയ പുഞ്ചിരി വിരിഞ്ഞു......

************

മുറിയിൽ ആകെ മൊത്തം ഒരു ശ്മശാന മൂകതയായിരുന്നു.

ഒന്നു വിരലനക്കാൻ പോയിട്ട്, ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാതെ, ജീവൻ പോയ ശവശരീരങ്ങളെപ്പോലെ ഞങ്ങൾ പരസ്പരം നോക്കി അങ്ങനെ തറയിൽ കിടന്നു.

ആർക്കും പരസ്പരം സംസാരിക്കാൻ പോയിട്ട്, ഒന്ന് നെടുവീർപ്പിടാൻ പോലുമുള്ള ഊർജ്ജം ബാക്കിയുണ്ടായിരുന്നില്ല. തുറിച്ചുനോക്കുന്ന

💬 Comments

View all comments