0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

അങ്ങനെ കിടന്നു. ഒന്നാം ദിവസം തന്നെ ഞങ്ങളെ ഈ പരുവമാക്കിയെങ്കിൽ, ബാക്കിയുള്ള ദിവസങ്ങൾ എന്തായിരിക്കുമെന്ന് ഓർക്കാൻ കൂടി എനിക്ക് ഭയമായിരുന്നു.

ആ ചുവന്ന മണ്ണിൽ ജീവൻ പോയതുപോലെ കിടന്ന ഞങ്ങളുടെ അടുത്തേക്ക് തക്ഷകൻ നടന്നു വന്നു.

അവന്റെ കയ്യിൽ മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പാത്രമുണ്ടായിരുന്നു. അതിൽ നിന്നും കുടിക്കാൻ എന്തോ ഒരു ദ്രാവകം അവൻ ഞങ്ങൾക്ക് നേരെ നീട്ടി. അത് വെള്ളമാണോ, മരുന്നാണോ, അതോ ഇനി കാട്ടിലെ വല്ല പച്ചില പിഴിഞ്ഞെടുത്ത നീരാണോ എന്നൊന്നും ചോദിക്കാനുള്ള ഊർജ്ജം ഞങ്ങൾക്കില്ലായിരുന്നു.

എവിടെനിന്നു കിട്ടിയെന്നോ എന്താണെന്നോ ചിന്തിക്കാതെ, കിട്ടിയത് വാങ്ങി ഞങ്ങൾ ഒറ്റവലിക്ക് കുടിച്ചുതീർത്തു. തൊണ്ടയിലൂടെ അത് താഴേക്ക് ഇറങ്ങിയപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.

"ഇന്നത്തെ സമയം കഴിഞ്ഞു... ഇനി നിങ്ങൾക്ക് റൂമിന് വെളിയിലേക്ക് പോകാം..."

അവൻ തിരിഞ്ഞു നടന്നുകൊണ്ട് പരുക്കൻ സ്വരത്തിൽ പറഞ്ഞു.

എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട്, സകല ദൈവങ്ങളെയും വിളിച്ച് ഞങ്ങൾ മണ്ണിൽ നിന്നും എഴുന്നേറ്റു. പരസ്പരം താങ്ങിപ്പിടിച്ച്, കാലുകൾ വലിച്ചുവെച്ച് ഞങ്ങൾ ആ വലിയ മുറിയുടെ വാതിലിനടുത്തേക്ക് നടന്നു. ഇരുമ്പുപോലെ ഭാരമുള്ള കാലുകൾ വെച്ച് ആ വാതിൽപ്പടി കടന്ന് ഞങ്ങൾ പുറത്തെ ഇടനാഴിയിലേക്ക് ആദ്യത്തെ കാലെടുത്തുവെച്ചതും...

"ആഹ്... എന്റെ അമ്മേ...!"

ഒരൊറ്റ നിമിഷം! ഒരു പത്തുനില ബിൽഡിംഗ് മൊത്തമായി എന്റെ ശരീരത്തിലേക്ക് ഇടിഞ്ഞുവീണാൽ എങ്ങനെയിരിക്കും? സകല ഞരമ്പുകളും പൊട്ടിത്തെറിക്കുന്നതുപോലെയുള്ള ഒരു വല്ലാത്ത ഭാരം! ശ്വാസം തൊണ്ടയിൽ കുടുങ്ങിപ്പോയി. ഞങ്ങൾ മൂന്നുപേരും അവിടെവെച്ചുതന്നെ ഒരുമിച്ച് നിലത്തേക്ക് ഒറ്റവീഴ്ചയായിരുന്നു.

വേദനയെന്ന് പറഞ്ഞാൽ, അസ്ഥികൾ നുറുങ്ങുന്ന അത്രയും വേദന. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്രയും ഉച്ചത്തിൽ, നിയന്ത്രണം വിട്ട് അലറിക്കരയുന്നത്!

സച്ചിനും രാഹുലും നിലത്തുകിടന്ന് വേദനകൊണ്ട് പുളയുകയായിരുന്നു.

അപ്പോഴാണ് എനിക്ക് യഥാർത്ഥ കാര്യം മനസ്സിലായത്.

ആ മാന്ത്രിക മുറിക്കുള്ളിൽ, ആ 'രുധിരമണി'യുടെ ചുവന്ന പ്രകാശവലയത്തിൽ നിന്നതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ആ ഭാരദ്വഹനങ്ങളും ഓട്ടവും ഞങ്ങൾ ചെയ്തത്.

ഉള്ളിൽ വെച്ച് അടി കിട്ടിയപ്പോൾ വേദനിച്ചിരുന്നെങ്കിലും, വീണ്ടും എഴുന്നേറ്റ് നിൽക്കാനും ഇത്രയധികം അധ്വാനിക്കാനുമുള്ള അമാനുഷികമായൊരു ഊർജ്ജം ആ രത്നം ഞങ്ങൾക്ക് അറിയാതെ നൽകിയിരുന്നു.

പക്ഷേ ഇപ്പോൾ അതല്ല

💬 Comments

View all comments