0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

വളരെ വളരെ പതുക്കെയാണ്! അതെ, എന്റെ ഊഹം നൂറുശതമാനം ശരിയായിരുന്നു.

ആ മുറിക്കുള്ളിലെ ചുവന്ന മണ്ണിൽ ഞങ്ങൾ ദിവസങ്ങളോളം, ചിലവഴിച്ചതുപോലെയുള്ള അനുഭവമായിരുന്നു ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടായിരുന്നത്.

ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് അവിടെ കടന്നുപോയത്. പക്ഷേ ആ മാന്ത്രിക ലോകത്തിന് പുറത്ത്, യാഥാർത്ഥ്യത്തിൽ അത് വെറുമൊരു പകൽ മാത്രമായിരുന്നു.

പുരാണങ്ങളിലെ ആ മാന്ത്രിക രത്നങ്ങളുടെ കാന്തികവലയം സമയത്തെപ്പോലും അവിടെ തടഞ്ഞുനിർത്തിയിരിക്കുകയാണെന്ന് ഞങ്ങൾ ഉറപ്പിച്ചു.

കൃതികയുടെയും റോസിന്റെയും അവസ്ഥ കേട്ടപ്പോൾ ഞങ്ങൾക്ക് കുറച്ചൊരു ആശ്വാസം തോന്നി. നാഗികയുടെ കീഴിലുള്ള അവരുടെ പരിശീലനം ഏകദേശം ഞങ്ങളുടേതിന് സമാനമായിരുന്നു. അത്രത്തോളം ഭാരമെടുപ്പിച്ചില്ലെങ്കിലും, കാറ്റിന്റെ വേഗതയിൽ കുതിക്കാനും മെയ്‌വഴക്കത്തോടെ ആയുധങ്ങൾ പ്രയോഗിക്കാനുമുള്ള കഠിനമായ അഭ്യാസങ്ങളായിരുന്നു നാഗിക അവരെക്കൊണ്ട് ചെയ്യിപ്പിച്ചത്.

അറിഞ്ചം പുരിഞ്ചമുള്ള അടി അവർക്കും കിട്ടിയിട്ടുണ്ട്.

എന്നാൽ ആമിയുടെയും നിധിയുടെയും കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ചോര ശരിക്കും മരവിച്ചുപോയി. അവരുടെ പരിശീലനം തീർത്തും വ്യത്യസ്തമായിരുന്നു; ശാരീരികമായ അഭ്യാസങ്ങളെക്കാൾ മാനസികമായ, അല്ലെങ്കിൽ ആത്മാവിനെത്തന്നെ കീറിമുറിക്കുന്ന തരത്തിലുള്ള ഭയാനകമായ ഒന്നായിരുന്നു അത്. സാക്ഷാൽ മാനസ നേരിട്ടാണ് അവർക്ക് ട്രെയിനിങ് നൽകിയത് എന്ന് പറയുമ്പോൾ തന്നെ അതിന്റെ തീവ്രത ഊഹിക്കാമല്ലോ!

മനുഷ്യശരീരത്തിന് ഒരിക്കലും താങ്ങാൻ കഴിയാത്ത ആ മോതിരങ്ങളുടെ അപാരമായ മാന്ത്രികശക്തിയെ പൂർണ്ണമായും ആവാഹിക്കാനും, ആ അമാനുഷിക ഊർജ്ജത്തെ തങ്ങളുടെ സാധാരണ രക്തത്തോടും മാംസത്തോടും ലയിപ്പിക്കാനുമുള്ള അതികഠിനമായ വിദ്യകളായിരുന്നു മാനസ അവരെ പഠിപ്പിച്ചത്.

കൊടുംചൂടുള്ള ഒരു അഗ്നികുണ്ഡത്തിന് നടുവിൽ അവരെ ഇരുത്തി, കണ്ണുകളടച്ച് തങ്ങളുടെ വിരലുകളിലെ മോതിരങ്ങളിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മാനസയുടെ ആദ്യത്തെ നിർദ്ദേശം.

ആത്മദർപ്പണമെന്ന ആ മോതിരം ഉണർന്നപ്പോൾ നിധിയുടെ തലച്ചോറിലേക്ക് ഇരച്ചുകയറിയത് ഒരായിരം അജ്ഞാതരുടെ ഭയാനകമായ ചിന്തകളും നിലവിളികളുമായിരുന്നു.

ആ ചിന്തകളുടെ ഭാരം താങ്ങാനാവാതെ ഭയം കൊണ്ട് വിറച്ചുപോയ നിധിയെ, തന്റെ ചോരയൊലിപ്പിച്ച് കൊണ്ടാണെങ്കിലും ആ ഇരുണ്ട ചിന്തകളെ നിയന്ത്രിക്കാൻ മാനസ നിർബന്ധിച്ചു.

ആമിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല; അവളുടെ മോതിരത്തിൽ നിന്നും പുറപ്പെട്ട അദൃശ്യമായ ഊർജ്ജം അവളുടെ ഞരമ്പുകളിലൂടെ തിളച്ചുമറിയുന്ന ലാവ പോലെ ഒഴുകാൻ തുടങ്ങിയപ്പോൾ അവൾ അനുഭവിച്ച വേദന, ഞങ്ങൾ കരിങ്കല്ല് ചുമന്നതിനേക്കാൾ എത്രയോ വലുതായിരുന്നു! ഓരോ തവണ അവർ വേദനകൊണ്ട്

💬 Comments

View all comments