Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
പുളഞ്ഞ് ബോധംകെട്ടു വീഴുമ്പോഴും, യാതൊരു ദയയുമില്ലാതെ മാനസ അവരെ വീണ്ടും ആ മാന്ത്രികവലയത്തിലേക്ക് തന്നെ വലിച്ചിഴച്ചു.
അക്ഷരാർത്ഥത്തിൽ തങ്ങളുടെ മനുഷ്യ സ്വഭാവത്തെ ഇല്ലാതാക്കി, ആ മോതിരങ്ങളുടെ അമാനുഷിക ശക്തിയെ പൂർണ്ണമായി ഉൾക്കൊള്ളാൻ പാകത്തിൽ തങ്ങളുടെ ശരീരത്തെയും ആത്മാവിനെയും മാറ്റിയെടുക്കുന്ന ഭയാനകമായൊരു പ്രക്രിയയായിരുന്നു അത്.
സ്വന്തം മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ആ ഭ്രാന്തമായ അവസ്ഥയെ എങ്ങനെ അതിജീവിക്കണം എന്നാണ് മാനസ അവരെ പഠിപ്പിച്ചത്. ആ പൈശാചിക ശക്തിയുടെ ഒരു ചെറിയ അംശം മാത്രമേ അവർ ഇതുവരെ സ്വായത്തമാക്കിയിട്ടുള്ളൂ എങ്കിലും, അത് മനുഷ്യന് താങ്ങാവുന്നതിലും എത്രയോ അപ്പുറമായിരുന്നു എന്ന് അവരുടെ വിളറിയ മുഖങ്ങളും ഭയം തളംകെട്ടിനിൽക്കുന്ന കണ്ണുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു.
*******
അന്ന് രാത്രി പിന്നീട് ആരും ആ മുറിയിലേക്ക് വന്നില്ല.....
ആ കട്ടിലിന്റെ കാലുകളിലും ഭിത്തിയിലുമൊക്കെ ചാരി അങ്ങനെ തന്നെയിരുന്നു. എപ്പോഴാണ് കണ്ണുകൾ അടഞ്ഞത്, എപ്പോഴാണ് ആ വേദനകൾക്കിടയിലും ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണത് എന്ന് ആർക്കും ഓർമ്മയില്ലായിരുന്നു.
പിറ്റേന്ന് രാവിലെ ജനലിലൂടെ വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഉറക്കമുണർന്ന എൻ്റെ കണ്ണുകൾ വല്ലാതെ വികസിച്ചു... കാരണം, പതിവില്ലാത്ത ഒരു വലിയ ഉന്മേഷം ശരീരത്തിൽ നിറഞ്ഞുനിൽക്കുന്നത് പോലെ! ഇന്നലെ രാത്രി വരെ അനുഭവപ്പെട്ട ആ അസ്ഥി നുറുങ്ങുന്ന വേദനയൊക്കെ എങ്ങോട്ടോ മാഞ്ഞുപോയിരിക്കുന്നു.
ഞാൻ പതുക്കെ എഴുന്നേറ്റ് നിന്നു.
എൻ്റെ ശരീരത്തിന് വല്ലാത്തൊരു ഭാരം കുറഞ്ഞതുപോലെ തോന്നി. കൈകളിലെ പേശികളിലേക്ക് നോക്കിയപ്പോൾ അത് മുൻപത്തേക്കാൾ ദൃഢമായതായി എനിക്ക് അനുഭവപ്പെട്ടു.
വെറുതെ ഒന്ന് കൈ ചുരുട്ടി നോക്കിയപ്പോൾ ഞരമ്പുകളിൽ എന്തോ പുതിയൊരു ഊർജ്ജം തിളച്ചുമറിയുന്നതുപോലെ! നിലത്തു കിടന്ന എൻ്റെ ഷർട്ട് എടുക്കാൻ ഞാൻ പെട്ടെന്ന് കുനിഞ്ഞതാണ്... എൻ്റെ വേഗത കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി.
എൻ്റെ തലച്ചോറ് ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ ശരീരത്തിലെ അവയവങ്ങൾ ചലിക്കാൻ തുടങ്ങിയിരിക്കുന്നു! ഒറ്റ രാത്രികൊണ്ട് എൻ്റെ ശ്വാസകോശത്തിന് കൂടുതൽ കാറ്റ് ഉൾക്കൊള്ളാൻ കഴിയുന്നതുപോലെ.
ഇന്നലത്തെ കഠിനമായ പരിശീലനവും, രുധിരമണിയുടെ അമാനുഷിക പ്രകാശവും ഞങ്ങളുടെ ഈ സാധാരണ മനുഷ്യശരീരത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് ഉറപ്പായി.
രാഹുലിന്റെയും സച്ചിന്റെയും കൃതികയുടെയും റോസിന്റെയും അവസ്ഥയും മറിച്ചല്ലായിരുന്നു. ഉറക്കമുണർന്ന അവരും സ്വന്തം
💬 Comments
View all comments