Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
പൈശാചിക ശക്തിയുടെ ഒരു ചെറിയ അംശം മാത്രമേ അവർ ഇതുവരെ സ്വായത്തമാക്കിയിട്ടുള്ളൂ എങ്കിലും, അത് മനുഷ്യന് താങ്ങാവുന്നതിലും എത്രയോ അപ്പുറമായിരുന്നു എന്ന് അവരുടെ വിളറിയ മുഖങ്ങളും ഭയം തളംകെട്ടിനിൽക്കുന്ന കണ്ണുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു.
*******
അന്ന് രാത്രി പിന്നീട് ആരും ആ മുറിയിലേക്ക് വന്നില്ല.....
ആ കട്ടിലിന്റെ കാലുകളിലും ഭിത്തിയിലുമൊക്കെ ചാരി അങ്ങനെ തന്നെയിരുന്നു. എപ്പോഴാണ് കണ്ണുകൾ അടഞ്ഞത്, എപ്പോഴാണ് ആ വേദനകൾക്കിടയിലും ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണത് എന്ന് ആർക്കും ഓർമ്മയില്ലായിരുന്നു.
പിറ്റേന്ന് രാവിലെ ജനലിലൂടെ വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഉറക്കമുണർന്ന എൻ്റെ കണ്ണുകൾ വല്ലാതെ വികസിച്ചു... കാരണം, പതിവില്ലാത്ത ഒരു വലിയ ഉന്മേഷം ശരീരത്തിൽ നിറഞ്ഞുനിൽക്കുന്നത് പോലെ! ഇന്നലെ രാത്രി വരെ അനുഭവപ്പെട്ട ആ അസ്ഥി നുറുങ്ങുന്ന വേദനയൊക്കെ എങ്ങോട്ടോ മാഞ്ഞുപോയിരിക്കുന്നു.
ഞാൻ പതുക്കെ എഴുന്നേറ്റ് നിന്നു.
എൻ്റെ ശരീരത്തിന് വല്ലാത്തൊരു ഭാരം കുറഞ്ഞതുപോലെ തോന്നി. കൈകളിലെ പേശികളിലേക്ക് നോക്കിയപ്പോൾ അത് മുൻപത്തേക്കാൾ ദൃഢമായതായി എനിക്ക് അനുഭവപ്പെട്ടു.
വെറുതെ ഒന്ന് കൈ ചുരുട്ടി നോക്കിയപ്പോൾ ഞരമ്പുകളിൽ എന്തോ പുതിയൊരു ഊർജ്ജം തിളച്ചുമറിയുന്നതുപോലെ! നിലത്തു കിടന്ന എൻ്റെ ഷർട്ട് എടുക്കാൻ ഞാൻ പെട്ടെന്ന് കുനിഞ്ഞതാണ്... എൻ്റെ വേഗത കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി.
എൻ്റെ തലച്ചോറ് ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ ശരീരത്തിലെ അവയവങ്ങൾ ചലിക്കാൻ തുടങ്ങിയിരിക്കുന്നു! ഒറ്റ രാത്രികൊണ്ട് എൻ്റെ ശ്വാസകോശത്തിന് കൂടുതൽ കാറ്റ് ഉൾക്കൊള്ളാൻ കഴിയുന്നതുപോലെ.
ഇന്നലത്തെ കഠിനമായ പരിശീലനവും, രുധിരമണിയുടെ അമാനുഷിക പ്രകാശവും ഞങ്ങളുടെ ഈ സാധാരണ മനുഷ്യശരീരത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് ഉറപ്പായി.
രാഹുലിന്റെയും സച്ചിന്റെയും കൃതികയുടെയും റോസിന്റെയും അവസ്ഥയും മറിച്ചല്ലായിരുന്നു. ഉറക്കമുണർന്ന അവരും സ്വന്തം ശരീരത്തിലുണ്ടായ ഈ പുതിയ മാറ്റങ്ങൾ കണ്ട് അമ്പരന്നിരിക്കുകയായിരുന്നു.
സച്ചിൻ വെറുതെ വായുവിൽ കൈകൾ വീശിയും, രാഹുൽ കാലുകൾ സ്ട്രെച്ച് ചെയ്തും തങ്ങളുടെ പുതിയ വേഗതയും ശക്തിയും പരീക്ഷിച്ചു
💬 Comments
View all comments