0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

നോക്കുന്നുണ്ടായിരുന്നു. ഇന്നലെ മരിച്ചുകിടന്നവർ ഇന്ന് സൂപ്പർ ഹീറോകളെപ്പോലെ!

പെട്ടെന്നാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്... ആമിയെയും നിധിയെയും മുറിയിൽ കാണുന്നില്ല! ഞങ്ങൾ വേഗം തയ്യാറായി ഹാളിലേക്ക് ചെന്നപ്പോൾ അവിടെ ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവരോട് ചോദിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. ആമിയും നിധിയും അതിരാവിലെ തന്നെ സാക്ഷാൽ മാനസയ്‌ക്കൊപ്പം അവരുടെ പരിശീലന മുറിയിലേക്ക് കയറിപ്പോയിരിക്കുന്നു!

അവരുടെ ട്രെയിനിങ് ഇന്നലെ രാത്രിയിലേക്കാൾ കഠിനമായിരിക്കുമെന്ന് ഓർത്ത് എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു.

വിശപ്പ് കത്തിനിൽക്കുന്നതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് ഡൈനിംഗ് ടേബിളിൽ വന്നിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ആഹാരം വായിലേക്ക് വെച്ചതും, ദാ നിൽക്കുന്നു ഞങ്ങളുടെ അന്തകർ! തക്ഷകനും നാഗികയും ഹാളിലേക്ക് കടന്നുവന്നു.

അവരുടെ മുഖത്ത് ഇന്നലത്തെ അതേ വന്യമായ ഗൗരവം ഉണ്ടായിരുന്നു.

"പെട്ടെന്ന് കഴിച്ച് തീർക്കുക... ഭക്ഷണം കഴിഞ്ഞയുടനെ എല്ലാവരും പരിശീലന മുറിയിലേക്ക് വരണം," യാതൊരു ദയയുമില്ലാത്ത സ്വരത്തിൽ തക്ഷകൻ ആജ്ഞാപിച്ചു.

അവൻ്റെ ആ നിൽപ്പും ആജ്ഞാപിക്കലും കേട്ടതും എൻ്റെ നിയന്ത്രണം പോയി. മനസ്സിൽ അവനെയും അവൻ്റെ തന്തയെയും തള്ളയെയും, പോരാത്തതിന് അവൻ്റെ നാഗകുലത്തിലുള്ള സകല പൂർവ്വികരെയും ചേർത്ത് ഞാൻ പച്ചത്തെറി കൊണ്ട് നല്ല ഒന്നാന്തരം അഭിഷേകം നടത്തി.

ശേഷം പുറത്ത് അവൻ്റെ മുഖത്ത് നോക്കി വളരെ അനുസരണയുള്ളവനെപ്പോലെ വിനയം കലർന്ന ഒരു ചെറുപുഞ്ചിരിയിൽ എൻ്റെ മറുപടി ഒതുക്കി. 'നായിൻ്റെ മോനെ... എന്നെക്കൊണ്ട് ഇപ്പോൾ ഇത്രയേ പറ്റൂ...' എന്ന് ഞാൻ പല്ലുകടിച്ച് മനസ്സിൽ പറഞ്ഞു.

ഇപ്പോൾ ഞങ്ങളുടെ ശരീരത്തിന് യാതൊരു കുഴപ്പവുമില്ല, നല്ല ശക്തിയുമുണ്ട്. പക്ഷേ... ഇന്നത്തെ ആ നരകത്തിലെ പരിശീലനം കഴിഞ്ഞാൽ പുറത്തുവരുമ്പോൾ എൻ്റെയും ഇവന്മാരുടെയും അവസ്ഥ എന്താകുമോ എന്തോ! ഇന്നലെ ഒന്നാം ദിവസം ആ പരുവമാക്കിയെങ്കിൽ ഇന്ന് ചിലപ്പോൾ ഞങ്ങളുടെ അസ്ഥി അവൻ ഉരിഞ്ഞെടുക്കും.

ഞങ്ങൾ ആഹാരം വളരെ പതുക്കെ ചവച്ചിറക്കി, മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. വീണ്ടും ആ വലിയ ഇടനാഴിയിലൂടെ, ഞങ്ങളെ കാത്തിരിക്കുന്ന ആ

💬 Comments

View all comments